പ്രത്യേക ലേഖകൻ
ജാഗ്രതാ ന്യൂസ്
കോട്ടയം: ഒറ്റചങ്കിടിപ്പിന്റെ ദൂരത്തിൽ എന്നും ഇവർക്കൊപ്പമുണ്ടായിരുന്നവൻ, ഇന്ന് അനക്കമില്ലാതെ ഫ്രീസറിന്റെ തണുപ്പിൽ മരവിച്ചു കിടക്കുന്നു..! ഹൃദയം പൊട്ടിക്കരഞ്ഞുകൊണ്ടല്ലാതെ ഈ താരങ്ങൾക്ക് തങ്ങളുടെ പ്രിയ നക്ഷത്രത്തെ അവസാനമായി ഒന്ന് ആലിംഗനം ചെയ്യാൻ ഈ സുഹൃത്തുക്കൾക്കാകില്ലായിരുന്നു. അതെ തങ്ങളുടെ പ്രിയപ്പെട്ട കൊല്ലം സുധിയെ യാത്ര അയക്കാൻ എത്തിയ ഫ്‌ളവേഴ്‌സ് ടിവി താരങ്ങളെല്ലാം കണ്ണീരോടെയാണ് പ്രിയ താരത്തിന് വിട നൽകിയത്.
രാവിലെ വാകത്താനത്തെ വീട്ടിൽ എത്തിച്ച സുധിയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കേരളത്തിന്റെ പ്രിയപ്പെട്ട കലാകാരനെ എത്രത്തോളം സാധാരണക്കാർ സ്വീകരിച്ചു എന്നതിന്റെ തെളിവായിരുന്നു അവസാനമായി ഒരു നോക്ക് കാണാനുള്ള ആളുകളുടെ തിക്കും തിരക്കും. വീട്ടിലും, സ്‌കൂളിലും പൊതുദർശനത്തിന് വച്ച് പാരിഷ് ഹാളിലും എത്തിച്ചേർന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞിരുന്നു. കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീരിറ്റിക്കാതെ ഒരാൾക്കും ഇവിടെ നിന്നു മടങ്ങാനാകുമായിരുന്നില്ല. അത്രത്തോളം സുധി മലയാളികളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെയാണ് ഫ്‌ളവേഴ്‌സ് ടിവി താരങ്ങളായ സുധിയുടെ സഹപ്രവർത്തകർ എത്തിയത്. ഇവരെല്ലാവരുടെ നിറകണ്ണുകളോടെയാണ് പൊതുദർശനം നടക്കുന്ന പാരിഷ്ഹാളിലേയ്ക്ക് എത്തിയത്. സുധിയുടെ ചലനമറ്റ ശരീരത്തിന് അടുത്തെത്തിയപ്പോൾ ഒന്നും മിണ്ടാനാവാതെ പോയ ലക്ഷ്മി നക്ഷത്രപൊട്ടിക്കരയുകയായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒപ്പം ശ്രീവിദ്യയും ഐശ്വര്യ രാജീവുമുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ടവന്റെ വേർപ്പാട് കണ്ട് വിറങ്ങലിച്ചു നിന്ന സാജു നവോദയയും കണ്ണീരണിഞ്ഞു പോയി. മിമിക്രി താരങ്ങലായ കലാഭവൻ പ്രജോദ്, പാഷാണം ഷാജി (സാജു നവോദയ), ഫ്‌ളവേഴ്‌സ് ടിവി സ്റ്റാർമാജിക് താരം റിയാസ് കരിം, ബിനീഷ് ബാസ്റ്റിൻ, തങ്കച്ചൻ വിതുര, ലക്ഷ്മി നക്ഷത്ര, ശ്രീവിദ്യ മുല്ലശേരി, ഐശ്വര്യ രാജീവ് എന്നിവരെല്ലാം സുധിയ്ക്കു അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.