പത്തനംതിട്ട വിളക്കുപാറയില്‍ വനം വകുപ്പിന്റെ കെണിയില്‍ പുലി അകപ്പെട്ടു; മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്ന് വിടും; വീഡിയോ കാണാം

പത്തനംതിട്ട: വിളക്കുപാറയില്‍ വനം വകുപ്പിന്റെ കെണിയില്‍ പുലി അകപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് ആങ്ങമൂഴി വിളക്ക് പാറക്ക് സമീപം അളിയന്‍ മുക്കില്‍ ആണ് പുലി കെണിയില്‍ വീണത്. റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെട്ട സ്ഥലമാണ് വിളക്ക്പാറ അളിയന്‍മുക്ക്.ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ 25നാണ് വനം വകുപ്പ കെണി ഒരുക്കിയത്. കോന്നി പാടത്തും കല്ലേലിക്കുളത്ത് മണ്ണിലും കഴിഞ്ഞ ദിവസം പുലിയുടെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞിരുന്നു. ഈ പ്രദേശങ്ങളില്‍ ആട് ഉള്‍പ്പെടെ വളര്‍ത്ത് മൃഗങ്ങളെ പുലി പിടിച്ചതായി നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു.

പ്രദേശത്ത് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വനം വകുപ്പ് കെണി തയ്യാറാക്കിയത്. ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതോടെ ഭീതിയിലായിരുന്നു ജനങ്ങള്‍. കെണിയിലകപ്പെട്ട പുലിയുടെ ആരോഗ്യാവസ്ഥ മൃഗ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം കക്കി വനത്തില്‍ തുറന്ന് വിട്ടു.

Hot Topics

Related Articles