എല്ലാ വീടുകളുടെയും പണി പൂർത്തിയായി എന്ന് തെറ്റിദ്ധരിപ്പിച്ചു ;മരങ്ങാട്ടുപിള്ളിയിൽ ലൈഫ് ഭവന പദ്ധതി ഉദ്ഘാടകനം ചെയ്യാതെ മന്ത്രി പാതിവഴിയിൽ മടങ്ങി

കോട്ടയം :സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാത്തൊടാനുബന്ധിച്ച് 20000വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം കൊല്ലത്ത് മുഖ്യമന്ത്രി നിർവ്വഹിച്ചു. ഇതിന് സമാന്തരമായി നടന്ന ജില്ലാ തല ചടങ്ങിൽ നിന്നാണ് ഉദ്ഘാടകനായ മന്ത്രി വിട്ടുനിന്നത്.

Advertisements

മരങ്ങാട്ടുപിള്ളി പഞ്ചായത്താണ് ചടങ്ങിൽ ആതിഥേയരായത്. മരങ്ങാട്ടുപിള്ളിയിലെ 23 ഉൾപ്പെടെ ജില്ലയിലെ 615 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനമാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഉദ്ഘാടനം നടന്ന മരങ്ങാട്ടുപിള്ളിയിൽ ഉൾപ്പെടെ നിർമ്മാണം നിലച്ചതും നിർമ്മാണം വിവിധ ഘട്ടങ്ങളിൽ നിൽക്കുന്നതുമായ വീടുകളുടെ ഉൾപ്പെടെ താക്കോൽ കൈമാറുന്നതായി ആക്ഷേപവുമായി കോൺഗ്രസ്‌ രംഗത്ത് വന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരം ഏതാനും വീടുകളുടെ ചിത്രങ്ങളും മാധ്യമങ്ങൾക്ക് കൈമാറി.
ഇതോടെ മന്ത്രി ലൈഫ് ഉദ്ഘാടന പരിപാടി റദ്ദാക്കി കോട്ടയത്തേക്ക് മടങ്ങി. മുൻ നിശ്ചയിച്ച മറ്റെല്ലാ പരിപാടികളിലും മന്ത്രി പങ്കെടുക്കുകയും ചെയ്തു.

എല്ലാ വീടുകളുടെയും പണി പൂർത്തിയായി എന്ന് മരങ്ങാട്ടുപിള്ളി പഞ്ചായത്ത്‌ ഭരണസമിതി മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നേരിട്ട് പരിശോധന നടത്താതെ രേഖകൾ മാത്രം പരിശോധിച്ചാണ് വേദി നിശ്ചയിച്ചത്. ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ ലൈഫ് പദ്ധതി നടപ്പാക്കുന്നത് തങ്ങളാണ് എന്നും അതുകൊണ്ടാണ് പ്രഖ്യാപനത്തിന് വേദിയായി മരങ്ങാട്ടുപിള്ളി തിരഞ്ഞെടുത്തത് എന്നും സ്വാഗതം പറഞ്ഞ വൈസ് പ്രസിഡന്റ്‌ നിർമല ദിവാകരനും അധ്യക്ഷപ്രസംഗത്തിൽ പ്രസിഡന്റ്‌ ബെൽജി ഇമ്മാനുവലും അവകാശപ്പെട്ടിരുന്നു.

കണക്കിലെ കളികൾ കൊണ്ട് നിരന്തരമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത് ഭരണസമിതിയുടെ സ്ഥിരം ഏർപ്പാടാണെന്ന് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ഗുണഭോക്താക്കൾക്ക് നൽകേണ്ട മുഴുവൻ വിഹിതവും പഞ്ചായത്ത്‌ കൈമാറിയതിനാലാണ് “പൂർത്തിയായ വീടുകളുടെപട്ടിക”യിൽ ഈ വീടുകളും ഉൾപ്പെട്ടത്. നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങൾ പൂർത്തിയാകുമ്പോഴാണ് സാധാരണ ഗതിയിൽ വിഹിതം കൈമാറുന്നത്. പൂർത്തിയാകാത്ത വീടുകളുടെ മുഴുവൻ പണവും കൈമാറിയത് ക്രമവിരുദ്ധമായാണ്.

ലൈഫ് മിഷൻ ഫണ്ടിൽ ക്രമക്കേടും തിരിമറിയും നടന്നു എന്ന് ഇതോടെ വ്യക്തമാകുകയാണ്. ലൈഫ് മിഷനിലെ ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകുമെന്ന് മണ്ഡലം പ്രസിഡന്റ്‌ മാർട്ടിൻ പന്നിക്കോട്ട് അറിയിച്ചു.

സംസ്ഥാന തലത്തിൽ സ്വരാജ് ട്രോഫി നേടിയ പഞ്ചായത്തിലെ അവസ്ഥയാണിത്. ഫയലുകൾ മാത്രം പരിശോധച്ചാണ് അവാർഡ് നിർണയം എന്ന ആക്ഷേപം പണ്ടേ ഉണ്ട്. അത് ശരിവയ്ക്കുന്ന സമീപനമാണ് ഉദ്ഘാടന മാമാങ്കത്തിലും സംഭവിച്ചത്. “പ്രത്യേക അവയവദാന ഗ്രാമസഭ” പോലുള്ള പ്രഹസനങ്ങൾ വഴി അവാർഡ് നിർണ്ണയത്തിൽ പ്രത്യേക അധിക പോയിന്റുകൾ നേടുന്നതാണ് അവാർഡിന്റെ മാനദണ്ഡമെന്നും ആക്ഷേപമുണ്ട്.

സർക്കാരിന്റെ അഭിമാന പദ്ധതിയുടെ ഉദ്ഘാടനത്തിലാണ് കല്ലുകടി ഉണ്ടായത്.
മന്ത്രിയുടെ അസാന്നിധ്യത്തിൽ തോമസ് ചാഴികാടൻ എംപി താക്കോൽ ദാനം നടത്തി. അധ്യക്ഷനായി നിശ്ചയിച്ച മോൻസ് ജോസഫ് mla വിദേശത്തായതിനാൽ പങ്കെടുത്തില്ല

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.