കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിനെ തീരുമാനിച്ചതായി സൂചന. ബിജെപി കോ കമ്മിറ്റിയാണ് ഇതു സംബന്ധിച്ചു അന്തിമ തീരുമാനം എടുത്തത്. നേരത്തെ മുതിർന്ന ബിജെപി നേതാവ് ജോർജ് കുര്യന്റെ പേര് അടക്കം പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബിജെപി സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിനെ തന്നെ തീരുമാനിച്ചിരിക്കുന്നത്.
Advertisements