കരളിനെ കാക്കാം കരുതലോടെ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിന്റെ സംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും , കൃത്യമായ ആരോഗ്യ പരിപാലനവും എല്ലാം കരളിന്റെ ജീവൻ നിലനിർത്താൻ വളരെയധികം സഹായകരമാകും.

Advertisements

നിത്യവുമുള്ള വ്യായാമം, മദ്യപാനം, പുകവലി എന്നിവ പൂർണമായി ഉപേക്ഷിക്കൽ, പോഷകസമ്പുഷ്ടമായ ആഹാരരീതി തുടങ്ങിയവയെല്ലാം കരളിന്റെ ആരോഗ്യം നിലനിർത്താൻ പിന്തുടരേണ്ട ശീലങ്ങളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവ കുറഞ്ഞതും ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡും കൂടിയതുമായ ഭക്ഷണക്രമമാണ് തെരെഞ്ഞെടുക്കേണ്ടത്. കോഫി, നട്‌സ്, മീൻ, ഒലീവ് എണ്ണ എന്നിവയും കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.

കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതും കരളിനെ സംരക്ഷിക്കാൻ മികച്ച ഒരു മാർഗ്ഗമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതുപോലെതന്നെ ശരീരഭാരം നിയന്ത്രിക്കുകയും വേണം. ഹെപറ്റൈറ്റിസ് എ, ബി, സി എന്നീ രോഗങ്ങളിൽ നിന്ന് കരളിനെ സംരക്ഷിക്കാനായി വാക്‌സീനുകൾ എടുക്കേണ്ടതാണ്.

എന്തുവന്നാലും ഉടനടി മരുന്ന് കഴിക്കുന്ന പ്രവണത ഒഴിവാക്കി ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരo മാത്രം മരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കുക. അമിതമായി മരുന്നു കഴിക്കുന്നത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്.

തൂക്കക്കുറവ്, വയറു വീർക്കൽ, മൂത്രത്തിന്റെ ഇരുണ്ട നിറം, വിശപ്പില്ലായ്മ, കുറഞ്ഞ രോഗപ്രതിരോധ ശേഷി , വിഷാദം, അമിത ക്ഷീണം, അമിത വിയർപ്പ്, ഉയർന്ന ടെൻഷൻ,മഞ്ഞ നിറമുള്ള കണ്ണും ചർമ്മവും എല്ലാം തുടർച്ചയായി കാണുന്നത് കരൾ കൃത്യമായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഡോക്ടറുടെ ചികിത്സ തേടേണ്ടതാണ്.

കരളിന്റെ ആരോഗ്യ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

മുന്തിരി

മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് കരളിലെ വീക്കം കുറയ്ക്കുകയും കരളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

ബീറ്റ്റൂട്ട്

ബീറ്റ്‌റൂട്ട് ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കും. കരൾ രോഗങ്ങൾക്ക് പരിഹാരമാണ് ബീറ്റ്‌റൂട്ട്. ദിവസവും ഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഇത് കരളിനുണ്ടാകുന്ന ഓക്സിഡേറ്റീവ് ക്ഷതങ്ങൾ പരിഹരിച്ച് കരൾ വീക്കം ഇല്ലാതാക്കുന്നു.

കാരറ്റ്

കാരറ്റിലുള്ള ആന്റി ഓക്സിഡന്റ്, വിറ്റാമിൻ, മിനറൽ, ഫൈബർ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. കരൾ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും കഴിയും. മദ്യപിക്കുന്നവർ കാരറ്റിന്റെ കഴിക്കുന്നത് നല്ലതാണ്.

ബ്രോക്കോളി

സൾഫർ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ടു തന്നെ ബ്രോക്കോളി കരളിലെ വിഷാംശത്തെ പുറത്തേക്ക് തള്ളി കരളിനെ ശുദ്ധീകരിക്കുന്നു. മെറ്റാബോളിസം ഉയർത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു ആഴ്ചയിൽ ഒരു കപ്പ് ബ്രോക്കോളി രണ്ടോ മൂന്നോ തവണയായി കഴിക്കാം.

Hot Topics

Related Articles