ലോകകപ്പും കോപ്പയും നേടിയ മെസ്സിയും സംഘവും വീണ്ടുമൊരു കിരീടം നേടുമോ : ആവേശ കാത്തിരിപ്പുമായി ഫുട്ബോൾ ലോകം 

മയാമി: ജൂലായ് 15 ലെ കോപ്പ അമേരിക്കയുടെ കലാശപ്പോരിനുള്ള കാത്തിരിപ്പിലാണ് ഫുട്ബാൾ പ്രേമികൾ. കഴിഞ്ഞ ലോകകപ്പും കോപ്പയും നേടിയ മെസ്സിയും സംഘവും വീണ്ടുമൊരു കിരീടം നേടുമോ എന്ന ആകാംക്ഷ ആരാധകർക്കുണ്ട്. മറുവശത്ത് ജെയിംസ് റോഡ്രിഗ്രസ് എന്ന താരത്തിന്റെ മികച്ച പ്രകടനത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീലിനെ സമനിലയില്‍ പിടിച്ച്, യുറുഗ്വായെയെ തോൽപ്പിച്ചും എത്തിയ കൊളംബിയ അവസാന കടമ്പയായ അർജന്റീനയെയും മറികടക്കുമോ എന്ന സസ്പെൻസുമുണ്ട്. ഏതായാലും കലാശപ്പോര് കടുക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി.ഉറുഗ്വായ്ക്കെതിരായ സെമി മത്സരത്തിൽ കൊളംബിയയുടെ പോരാട്ടം നമ്മൾ കണ്ടതാണ്. നിരവധി മത്സരങ്ങളിൽ തുടർച്ച‍യായി വിജയിച്ചാണ് അവർ മുന്നേറുന്നത്. ഊർജസ്വലരായ മികച്ച താരങ്ങളുള്ള ടീമാണ് അവരുടേത്. 

Advertisements

വളരെ വേഗത്തിൽ കളിയുടെ ഗതി തിരിക്കാൻ ശേഷിയുള്ള ടീം. ഫൈനലാണ് ഇനി വരാനിരിക്കുന്നത്. മികച്ച മത്സരത്തിന് ശേഷമേ കിരീടം നേടാനാവൂ, മികച്ച് കളിക്കാനാണ് ശ്രമം’. മെസ്സി പറഞ്ഞു. ഫൈനൽ മത്സരങ്ങൾ എല്ലായ്പ്പോഴും വ്യത്യസ്തമാണ്. ടൂർണമെന്‍റിൽ ഇതുവരെ മികച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്കായി. ഫൈനലിലും സമ്മർദമില്ലാതെ കളിക്കാനാണ് ഞങ്ങൾ തയാറെടുക്കുന്നത്. അതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് , ഫോക്സ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മെസ്സി കൂട്ടിച്ചേർത്തു. നേരത്തെ സെമിഫൈനലിന് ശേഷം ഈ കോപ്പ മറ്റെല്ലാ കോപ്പയെക്കാളും വ്യക്തിപരമായി ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് മെസ്സി പ്രതികരിച്ചിരുന്നു.സെമിയിൽ കരുത്തരായ ഉറുഗ്വായെ കീഴടക്കിയാണ് കൊളംബിയ ഫൈനലിലിലെത്തി‍യത്. ആവേശകരമായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയയുടെ തുടർച്ചയായ 27-ാം ജയം. സെമിയിൽ കാനഡയെ 2-0ന് തകർത്താണ് മെസ്സിയും സംഘവും ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഇരു ടീമുകളും തോൽവി അറിയാതെയാണ് ഫൈനലിലെത്തിയത്. ടൂർണമെന്‍റിൽ ഇതുവരെ നാല് മത്സരങ്ങളിൽനിന്ന് ഒരു ഗോളാണ് മെസ്സി നേടിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.