കോട്ടയം : കേരളത്തിലെ പ്രശസ്ത ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ
ചാമ്പ്യൻഷിപ്പായ ലൂർദിയൻ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 18 തിങ്കളാഴ്ച ആരംഭിക്കും. കോട്ടയം ലൂർദ് പബ്ലിക് സ്കൂളിലെ ബിഷപ്പ് ചാൾസ് ലവീഞ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 ൽ അധികം ടീമുകൾ പങ്കെടുക്കും. സെപ്റ്റംബർ 18 തിങ്കളാഴ്ച 2 മണിയ്ക്ക് ലൂർദ് സ്കൂൾ മാനേജർ റവ. ഡോ. ഫിലിപ്പ് നെൽപുര പറമ്പിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി 18-ാമത് ലൂർദിയൻ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഉത്ഘാടനം ചെയ്യും. ചടങ്ങിൽ പ്രിൻസിപ്പാൾ റവ. ഫാ. പയസ് പായിക്കാട്ടുമറ്റത്തിൽ, മുനിസിപ്പൽ കൗൺസിലർ ശ്രീമതി. റീബാ വർക്കി. പി.ടി.എ. പ്രസിഡന്റ് എസ്. ഗോപകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
21-ാം തിയതി വൈകുന്നേരം 4 മണിക്ക് ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് 6.30 നു നടക്കുന്ന സമാപന സമ്മേളനം പുതുപ്പള്ളി എം എൽ എ
ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യുകയും
വിജയികൾക്ക് സമ്മാനങ്ങൾ
നൽകുകയും ചെയ്യും. ടൂർണ്ണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ലൂർദ് സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാ. പയസ് പായിക്കാട്ടുമറ്റത്തിൽ, പി.ടി.എ. പ്രസിഡന്റ് ശ്രീ. എസ്. ഗോപകുമാർ, ടൂർണമെന്റ് കൺവീനർ ശ്രീ. സണ്ണി സി വർഗീസ് കാഞ്ഞുപറമ്പിൽ കായികാധ്യാപകരായ അഖിൽ പി. അരവിന്ദ്, റിച്ചൻ ജോസഫ്, കോച്ച് ഇടിക്കുള ടി. പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.