എല്‍പിജി പ്രതിസന്ധി : അടിയന്തര നടപടികളുമായി കേന്ദ്രം : ദീർഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കാൻ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എല്‍പിജി പ്രതിസന്ധിയില്‍ അടിയന്തര നടപടികളുമായി കേന്ദ്രം. ഹ്രസ്വകാല ദീർഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം തീരുമാനിച്ചു. അവശ്യവസ്തു ക്ഷാമം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.അമേരിക്കയിലെ ടെക്സസില്‍ നിന്നും ഇന്നലെ മംഗലാപുരം തുറമുഖത്തെത്തിയ എല്‍പിജി നിലവിലെ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ വൈകിട്ട് യോഗം ചേർന്നത്. മന്ത്രിതല സെക്രട്ടറിതല സമിതികള്‍ രൂപീകരിക്കാൻ യോഗത്തില്‍ തീരുമാനിച്ചു. സംസ്കൃത വസ്തുക്കള്‍ക്ക് ബദല്‍ വഴി തേടും, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയും, രാസവള ലഭ്യത ഉറപ്പാക്കുന്നതും യോഗത്തില്‍ ചർച്ച ചെയ്തു.

Advertisements

രാജ്യത്തുടനീളം തടസ്സമില്ലാത്ത വിതരണം, സ്ഥിരതയുള്ള ലോജിസ്റ്റിക്‌സ്, കാര്യക്ഷമമായ വിതരണം എന്നിവ ഉറപ്പാക്കുകയിരുന്നു യോഗത്തിന്റെ ലക്ഷ്യം. പുതുതായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഉപഭോക്തൃ, വ്യവസായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആഗോള സംഭവവികാസങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച്‌ വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടെക്സസില്‍ നിന്നും ഇന്നലെ മംഗലാപുരം തുറമുഖത്ത് എല്‍പിജി എത്തിയിരുന്നു. അമേരിക്കൻ കപ്പലിനു മുൻപായി റഷ്യൻ എണ്ണയുമായി ‘അക്വാ ടൈറ്റൻ’ എന്ന കപ്പലും മംഗലാപുരത്ത് എത്തിയിട്ടുണ്ട് . കപ്പലിന്റെ വലിപ്പക്കൂടുതല്‍ കാരണം ഇത് തുറമുഖത്ത് അടുപ്പിക്കാനായില്ല. തുറമുഖത്ത് നിന്നും 18 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിള്‍ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈനിലൂടെ എണ്ണ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കല്‍ ലിമിറ്റഡ് എത്തിക്കും. ഹോർമുസ് കടലിടുക്കിലുള്ള ഇന്ത്യയുടെ കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Hot Topics

Related Articles