“നൂറു തവണ അപ്പീൽ തന്നിട്ട് കാര്യമില്ല; പുറത്താക്കിയാൽ പുറത്താക്കിയത് തന്നെ”; എ സുരേഷിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് എം.വി ഗോവിന്ദന്‍

പാലക്കാട്: വിഎസ് അച്യുതാനന്ദന്‍റെ പിഎ ആയിരുന്ന എ സുരേഷിനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. എ സുരേഷിനെ പുറത്താക്കിയതാണ്. തിരിച്ചെടുക്കണമെന്ന ആവശ്യം ചെവികൊള്ളില്ല. നൂറു തവണ അപ്പീൽ തന്നിട്ടും കാര്യമില്ല. പുറത്താക്കിയാൽ പുറത്താക്കിയത് തന്നെയാണെന്നും മലമ്പുഴയിലെ സിപിഎം വോട്ടിൽ വിള്ളൽ വീഴില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചേർത്ത് നിർത്താൻ നോക്കുമ്പോൾ കോൺഗ്രസിലേക്ക് പോയാൽ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. 

Advertisements

നടൻ പ്രേംകുമാർ പാർട്ടി അംഗമല്ല. അദ്ദഹത്തിന്‍റെ പിണക്കം ഒഴിവാക്കാൻ പാർട്ടി ശ്രമിക്കും. പിണങ്ങിയേ അടങ്ങൂ വെന്ന് വെച്ചാൽ എന്ത് ചെയ്യുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. അതേസമയം  എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. വിഡി സതീശൻ നയിക്കുന്ന  ജാഥയിൽ സുരേഷ് പങ്കെടുക്കും.   യാത്ര പാലക്കാട് എത്തുമ്പോഴാണ് പങ്കെടുക്കുക. കെപിസിസി നേതാക്കൾ എ സുരേഷുമായി ഇതിനകം  ചർച്ച നടത്തിയിട്ടുണ്ട്.

Hot Topics

Related Articles