കേന്ദ്ര ബജറ്റ് നിരാശാജനകം: അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ

പാലാ: അങ്കണവാടി ജീവനക്കാരെ കേന്ദ്ര ബജറ്റിൽ പാടെ അവഗണിച്ചിരിക്കുകയാണെന്ന് അങ്കണവാടിസ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അഭിപ്രായപ്പെട്ടു. 2018-ൽ നാമ മാത്രമായി ഹോണറേറിയം വർധിപ്പിച്ചതിനു ശേഷം കേന്ദ്ര സർക്കാർ നാളിതു വരെ അങ്കണവാടി ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിച്ചിട്ടില്ലെന്നും ബജറ്റ് പൊതുവെ നിരാശാജനകമാണെന്നും രമേഷ് ബാബു പറഞ്ഞു. അങ്കണവാടി വർക്കർക്ക് പ്രതിമാസം 4500 രൂപയും ഹെൽപ്പർക്ക് 2250 രൂപയും മാത്രമാണ് നിലവിൽ കേന്ദ്ര സർക്കാർ നൽകുന്ന ഹോണറേറിയം.

Advertisements

Hot Topics

Related Articles