തട്ടിപ്പ് വീര ഡിവൈഎസ്പിയുടെ ഭാര്യയായത് വാറണ്ട് നിലനിൽക്കെ : പ്രതി ഒളിവിലെന്ന് പൊലീസ് പറയുമ്പോൾ നുസ്റത്തിന്റെ വാസം ഡി വൈ എസ് പിയ്ക്കൊപ്പം 

മലപ്പുറം: സാമ്ബത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യ വിപി നുസ്റത്തിന് ജാമ്യം. മലപ്പുറം പോലീസെടുത്ത കേസില്‍ 2,35,000 രൂപ കെട്ടിവെച്ചതോടെയാണ് ജാമ്യം. തൃശൂര്‍ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെഎ സുരേഷ്ബാബുവിന്റെ ഭാര്യയാണ് നുസ്റത്ത്. ഭര്‍ത്താവിനെ മറയാക്കിയായിരുന്നു ഇവരുടെ തട്ടിപ്പുകള്‍.

Advertisements

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് അടക്കം നിരവധി കേസുകളാണ് നുസ്റത്തിന്റെ പേരിലുള്ളത്. സംസ്ഥാനത്തെ മുൻനിര സിനിമ നിര്‍മാതാവിന്റെ ഒരു കിലോ കള്ളക്കടത്തു സ്വര്‍ണം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചും പലരില്‍ നിന്ന് നുസ്രത്ത് പണം തട്ടി. ഇത്തരത്തില്‍ കോടികളാണ് ഇവര്‍ തട്ടിയെടുത്തത് എന്നാണ് സൂചന. പതിനഞ്ചോളം കേസുകള്‍ പല സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്വാധീനത്താല്‍ അറസ്റ്റ് ഒഴിവാക്കിയെന്നാണു വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിടികിട്ടാപ്പുള്ളിയായിരിക്കെയാണ് ഡിവൈഎസ്പി നുസ്രത്തിനെ വിവാഹം ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. 40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരില്‍ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകള്‍ നിലനില്‍ക്കെയാണു കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരായത്. 10 ദിവസം മുൻപ് മതാചാര പ്രകാരം പെരുമ്ബിലാവില്‍ ഇവര്‍ വീണ്ടും വിവാഹിതരായി. എന്നാല്‍ വിവാഹ രജിസ്ട്രേഷൻ നടത്താനായില്ല. പോലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്യാൻ നിര്‍ദേശിക്കുന്നത്. 

എന്നാല്‍, പ്രതി ഒളിവിലാണ് എന്നായിരുന്നു പൊലീസ് വാദം. ഇതിനിടെ ഡിവൈഎസ്പിയെ വിവാഹം കഴിക്കുകയും ചെയ്തു. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹത്തില്‍ നിന്ന് നിയമപരമായി ഒഴിയുന്നതിന് മുൻപേയാണു നുസ്രത്ത് ഡിവൈഎസ്പി സുരേഷ് ബാബുവ‍ിനെ വിവാഹം കഴിച്ചതെന്നു വിവരമുണ്ട്.

Hot Topics

Related Articles