കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പെസഹാ വ്യാഴ ശുശ്രൂഷകൾ പുലർച്ചെ 2.30ന് രാത്രി നമസ്ക്കാരത്തോടെ ആരംഭിക്കും. 4ന് പ്രഭാത നമസ്ക്കാരം, 4.45 ന് വിശുദ്ധ കുർബാന, 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരം, വൈകീട്ട് 5.30ന് സന്ധ്യാനമസ്ക്കാരം.
ദു:ഖവെള്ളി ദിനത്തിൽ രാവിലെ 8.30ന് പ്രഭാതം – മൂന്നാമണി നമസ്ക്കാരം തുടർന്ന് പ്രദക്ഷിണം. 11ന് മദ്ധ്യാഹ്ന നമസ്ക്കാരം, ഒമ്പതാം മണി നമസ്ക്കാരം, പ്രസംഗം. 1മണിക്ക് സ്ലീബാ വന്ദനവിന്റെ ക്രമം, പ്രദക്ഷിണം. 3മണിക്ക് കബറടക്ക ശുശ്രൂഷ. 5.30ന് സന്ധ്യാനമസ്ക്കാരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറിയിപ്പിന്റെ ശനി രാവിലെ 11 ന് വിശുദ്ധ കുർബാന. 5.30ന് സന്ധ്യാനമസ്ക്കാരം
ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ പുലർച്ചെ 2.30ന് ആരംഭിക്കും. 3മണിക്ക് ഉയിർപ്പിന്റെ പ്രഖ്യാപനം. 3.15ന് പ്രഭാത നമസ്ക്കാരം, 4ന് ഉയിർപ്പിന്റെ ശുശ്രൂഷ, പ്രദക്ഷിണം, വിശുദ്ധ കുർബാന, ധൂപപ്രാർത്ഥന, ആശീർവാദം എന്നിവ നടക്കുമെന്ന് അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ അറിയിച്ചു.

