മല്ലപ്പള്ളി: ദേശീയ ആയുഷ്മിഷനും, ഐസിഡിഎസ് മല്ലപ്പള്ളിയുമായി സംയുക്തമായി വയോജനങ്ങൾക്കായി ആയുഷ് ഗ്രാമം പദ്ധതി നടത്തി. ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും ചെങ്കല്ലിൽ 64-ാം നമ്പർ അംഗൻവാടിയിൽ വച്ച് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിൽ ഡോ. രെസ്നി എ ആർ (മെഡിക്കൽ ഓഫിസർ) ഡോ.അൻസാ എസ് മാത്യു (യോഗ പരിശീലനം) തുടങ്ങിയവർ നേതൃത്വം നല്കി. അംഗൻവാടി ടീച്ചർ സനിത ഗോപാൽ, വയോജന ക്ലബ്ബ് പ്രസിഡൻ്റ് ഗിരിജ ദേവി എന്നിവർ സംസാരിച്ചു.
Advertisements