മല്ലപ്പള്ളി : കോട്ടാങ്ങല്‍ പഞ്ചായത്ത് 10-ാം വാര്‍ഡ് വട്ടക്കാവില്‍15 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാകുന്നു. കാട്ടിക്കാവ്, വട്ടക്കാവ് റോഡില്‍ കൊറ്റനാട് പഞ്ചായത്തിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശവാസികള്‍ക്കാണ് ഈ ദുര്‍ഗതി. ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുലൈന്‍ സ്ഥാപിച്ച് വെള്ളവും എത്തിയിരുന്നതാണ്. എന്നാല്‍ ആറു മാസത്തിലേറെയായി ഇവിടെ വെള്ളമെത്തിയിട്ട്. 200 മീറ്റര്‍ അടുത്തു വരെ പൈപ്പുലൈനിലൂടെ വെള്ളമെത്തുനുണ്ട്.
സാധാരണക്കാരായ കുടുംബങ്ങള്‍ മുഴുവന്‍ ആവശ്യങ്ങള്‍ക്കുംവെള്ളം വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണിപ്പോള്‍. റോഡിന്റെ ശോച്യാവസ്ഥ കാരണം ദേശത്ത് വാഹനങ്ങളില്‍ വെള്ളമെത്തിക്കണമെങ്കില്‍ അമിത വിലയും നല്‍കേണ്ടി വരുന്നു. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല. വേനല്‍ ചൂട് കടുത്തതോടെ കുടിവെള്ളത്തിനായി അധികൃതരുടെ കനിവും കാത്തു കഴിയുകയാണ് ഈ കുടുംബങ്ങള്‍ .