മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ 11കെവി ലൈനിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. മല്ലപ്പള്ളി മുശാരിക്കവലയ്ക്കു സമീപം ഓട്ടോസ്റ്റാൻ്റിന് മുമ്പിൽ ഉള്ള പോസ്റ്റിലെ 11 കെവി ഫൈബർ കേബിളിൽ അണ് തീപിടുത്തം ഉണ്ടായത്.
Advertisements
ഇന്ന് ഉച്ചക്ക് 12.30 നാണ് സംഭവം നടന്നത്. വൈദ്യുത പോസ്റ്റിൽ ചുറ്റിയ നിലയിൽ ഇരുന്ന 11 കെവി കേബിളിൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആണ് തീപിടിച്ചത്. കെ എസ് ഇ ബി അധികൃതരെയും പോലീസിനെയും അഗ്നിശമനസേനയും നാട്ടുകാർ വിവരമറിയിച്ചു.
കെ എസ് ഇ ബി അധികൃതർ വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.
തിരുവല്ലയിൽ നിന്നും ഫയർഫോഴ്സ് സംഘം
എത്തി തീ അണച്ചു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കെ എസ് ഇ ബി അധികൃതർ പറഞ്ഞു.