ലോക മഹാത്ഭുതം ഏഴെന്നാണ് പഠിച്ചത് എന്നാൽ  എട്ടാമത്തേത് മമ്മൂട്ടി : നിസ്താര്‍ സേട്ട്

ന്യൂസ് ഡെസ്ക് : മമ്മൂട്ടിയുടെ സഹോദരനായി ഭീഷ്മപർവ്വത്തില്‍ തിളങ്ങിയ നിസ്താർ സേട്ട് പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. മമ്മൂട്ടിയെ കുറിച്ച്‌ നിസ്താർ മുൻപൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.മമ്മൂട്ടി എട്ടാമത്തെ മഹാത്ഭുമാണെന്നാണ് നിസ്താര് സേട്ട് പറയുന്നത്. ‘ഞാൻ മാത്രമല്ല, എല്ലാവരും അസൂയയോടെ നോക്കുന്ന മനുഷ്യനല്ലേ. ലോക സിനിമയില് ഇങ്ങനെ ഒരാള് ഉണ്ടാവില്ല,’ എന്നും നിസ്താർ പറയുന്നു.

Advertisements

” ഞാൻ ചെറിയ ക്ലാസ്സില്‍ പഠിച്ചത് ലോക മഹാത്ഭുതം ഏഴ് എന്നാണ്. എന്നോട് ചോദിച്ചാല്‍ എട്ടാമത്തേത് മമ്മൂട്ടിയാണെന്നു ഞാൻ പറയും. ലോക സിനിമയിൽ ഇങ്ങനെ ഒരാള് ഉണ്ടാവില്ല. ഇത്രയും കാലം നായകനായി നില്‍ക്കുന്ന ഒരാള്‍,” നിസ്താർ പറയുന്നു.സെറ്റിലും മറ്റും എല്ലാവരേയും സഹായിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും മറ്റുള്ളവരെ അറിയിച്ച്‌ കൊണ്ട് സഹായിക്കുന്ന പ്രകൃതമല്ല അദ്ദേഹത്തിന്റേതെന്നും നിസ്താർ പറയുന്നു. “ഭക്ഷണം കൊണ്ടു വന്നാൽ എല്ലാവർക്കും പങ്കുവെച്ച്‌ കൊടുക്കും,” നിസ്താർ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗമാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ടി ഡി രാമകൃഷ്ണൻ സംഭാഷണവും രചനയും നിർവ്വഹിച്ച ചിത്രം ബ്ലാക്ക് & വൈറ്റ് കളർ തീമിലാണ് റിലീസിനെത്തുന്നത്. ഫെബ്രുവരി 15ന് ചിത്രം റിലീസിനെത്തും. മമ്മൂട്ടിക്കൊപ്പം അര്ജുന് അശോകന്, സിദ്ധാര്ത്ഥ് ഭരതന്, അമാര്ഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

Hot Topics

Related Articles