കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുക; സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പബ്ലിക് ഹിയറിങ് നടത്തി

കോട്ടയം: പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാൺ (പി.എം-പോഷൺ) രാജ്യ വ്യാപകമായി സ്‌കൂൾ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികൾക്ക് ഇടയിലെ സാമൂഹ്യനീതി ലിംഗപരമായ തുല്യനീതി എന്നിവ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സർക്കാർ വിഭാവനം ചെയ്തിട്ടുള്ളതുമായ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കോട്ടയം വെസ്റ്റ് ഉപജില്ലാ പബ്ലിക് ഹിയറിങ് കോട്ടയം സി.എം.എസ്.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽവെച്ച് നടത്തി.

ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ പ്രതിനിധികൾ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി അധ്യക്ഷത വഹിച്ചു. ഉച്ചഭക്ഷണപദ്ധതി സൂപ്പർവൈസർ വിനോദ് രാജ് ചർച്ചക്ക് നേതൃത്വം നൽകി. കോട്ടയം വെസ്റ്റ് ഉപജില്ല എ.ഇ.ഒ:പി.എസ് ബിന്ദു, സി.എം.എസ്.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ജോർജ് വർഗീസ്, കോട്ടയം വെസ്റ്റ് ഉപജില്ല ഉച്ചഭക്ഷണപദ്ധതി ഓഫീസർ പി.ടി.എ. പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles