ഒല്ലൂരില്‍ ബസില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അമ്മാടം പുത്തറയ്ക്കല്‍ കുരുതുകുളങ്ങര പെല്ലിശ്ശേരി പോള്‍ മകന്‍ ജോയ് (59) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30ന് ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റ് സ്റ്റോപ്പില്‍ നിന്നും ബസ് കയറുന്നതിനിടെ പെട്ടന്ന് ബസ് എടുത്തതിനെ തുടര്‍ന്ന് റോഡിലെക്ക് തലയടിച്ച് വീണായിരുന്നു അപകടം.
Advertisements
അപകടത്തില്‍പ്പെട്ട ഉടന്‍ ജോയിയെ ഒല്ലൂരിലെ ആക്ടസ് പ്രവര്‍ത്തകര്‍ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെക്കും കൊണ്ട് പോയി . വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ മരിച്ചു. ഡ്രൈവറായ ജോയ് ജോലിക്ക് പോകുമ്പോഴാണ് അപകടം.