മകളെ ഉപദ്രവിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ: അറസ്റ്റിൽ ആയത് വടവാതുർ സ്വദേശി 

കോട്ടയം : മകളെ ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാങ്ങാനം വടക്കുംതല ഭാഗത്ത് ആലക്കപറമ്പിൽ  വീട്ടിൽ കൊച്ചുമോൻ (52) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മുൻപ് സമാനമായ കേസിൽ മകൾ നേരത്തെ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് ഇയാൾവീണ്ടും ഉപദ്രവിച്ചത്. തുടർന്ന് പെൺകുട്ടി സ്റ്റേഷനിൽ പരാതി നൽകുകയും , ഈസ്റ്റ്‌ സ്റ്റേഷന്‍ എസ്.എച്ച്.ഓ യു.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles