മഞ്ചേരിയിൽ വൻ തീപിടുത്തം

മഞ്ചേരി ചെരണിയിലെ കടയിൽ വൻ തീപിടുത്തം.
മഞ്ചേരി ചെരണിയിലെ ആശുപത്രിക്ക് മുന്നിലുള്ള കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.

സെഞ്ച്വറി റെക്സിൻ കടയുടെ ഗോഡൗണിൽ നിന്നാണ് തീ പടർന്നത്.
മുകളിൽ നിലയിൽ നിന്ന് തീ പെട്ടന്ന് തന്നെ വ്യാപിച്ചു.
ഗോഡൗണിൽ ഉണ്ടായ സാധനങ്ങൾ എല്ലാം കത്തി നശിച്ചു.ഉച്ചക്ക് ഒരുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഉച്ചഭക്ഷണസമയം ആയതിനാൽ ആരുംതന്നെ ഗോഡൗണിൽ ഇല്ലാത്തതിനാൽ ആളപായമുണ്ടായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഞ്ചേരി,തിരുവാലി,നിലമ്പൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടഉണ്ടെന്നാണ് പ്രാഥമിക വിവരം.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles