മംഗള ദേവി ക്ഷേത്രത്തിൽ പൂർണ അവകാശം കേരളത്തിന്‌ ; സർക്കാർ ഇടപെടണം :മഹാക്ഷേത്ര, ക്ഷത്രിയ ചേരമർ സമാജം

കോട്ടയം : പുണ്യപുരാതന ക്ഷേത്രമായ മംഗളാദേവി ക്ഷേത്രം കേരളചരിത്രത്തിൽ ദ്രാവിഡ ഹൈന്ദവികതയിൽ അടിത്തറ പാകി നിർമ്മിച്ച ക്ഷേത്രമാണ്. മഹാനായ ചക്രവർത്തി ചേരൻ ചെങ്കുട്ടുവനാൽ നിർമ്മിക്കപ്പെട്ടിട്ടുളള ഈ ക്ഷേത്രം കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ഹിന്ദുക്കളുടെയും അതിലുപരി ഹിന്ദു ചേരമർ സമൂഹത്തിന്റെയും കുല ദൈവക്ഷേത്രമാണ് രാജ്യത്തിന്റെ പൈതൃക സ്വത്തായ മംഗളാദേവി ക്ഷേത്രം സംരക്ഷിച്ച് ആചാരാനുഷ്ഠാനങ്ങൾ നടത്തേണ്ടത് ക്ഷത്രിയ ചേരമർ.

സമൂഹത്തിന്റെ ഐശ്വര്യത്തിനും ഉയർച്ചക്കും അനിവാര്യമായി മാറിയിട്ടുളള ഈ സാഹചര്യത്തിൽ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി 2016 ൽ ഈ ക്ഷേത്രത്തിലെ ഉത്സവം, ചടങ്ങുകൾ എം കെ സി എസ് (മഹാക്ഷേത്ര, ക്ഷത്രിയ ചേരമർ സമാജവും ) മംഗളാദേവി ക്ഷേത്ര ട്രസ്റ്റ് നടത്തണമെന്ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളതാണ്. എന്നാൽ അധികാരികളും ജില്ലാ ഭരണകൂടവും ഈ സമൂഹത്തിന്റെ ആവശ്യങ്ങളോടു മുഖം തിരിക്കുന്ന സമീപനമാണ് തുടർന്നു വരുന്നത്. പാർശ്വവൽകൃത പിന്നോക്കകാരായ ക്ഷത്രിയ ചേരമർ സമൂഹത്തോട് സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ എം കെ സി എസ് ശക്തമായ പ്രതിഭ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന് പൂർണ്ണാവകാശമുളളതും മഹാക്ഷേത്ര ക്ഷത്രിയ ചേരമർ സമൂഹത്തിന്റെ കുല ദൈവ പ്രതിഷ്ഠയായ മഹാനായ ചക്രവർത്തി ചേരൻ ചെങ്കുട്ടുവൻ സൃഷ്ടിച്ചു തന്നിട്ടുളളതും ഈ ക്ഷേത്രം പൂർണ്ണമായും കേരളത്തിലെ ഹിന്ദു ക്ഷത്രിയ ചെരമർ സമൂഹത്തിന്റെ സ്വത്വ സൃഷ്ടിയാണ്. കഴിഞ്ഞ 30ന് തമിഴ്നാട് സർക്കാരിന്റെ തമിഴ് നാട് ഹിന്ദു റിലീജ്യസ് ആന്റ് ചാരിറ്റവിൾ എന്റോൺമെന്റ് വകുപ്പ് എച് ആർ &സി ഈ ക്ഷേത്രം ഏറ്റെടുക്കാൻ ശ്രമം നടത്തുന്നു.
മംഗളാദേവി ക്ഷേത്ര ചാരിറ്റവിൾ ട്രസ്റ്റ്’ ബഹുമാനപ്പെട്ട സുപ്രീം കോടതിയിലും കേരളാ ഹൈക്കോടതിയിലും ക്ഷേത്രം സ്ഥിതി ചെയ്യുന്ന പീരുമേട് താലൂക്കിൽ പീരുമേട് മുൻസിഫ് കോടതിയിലും മംഗളാദേലി ക്ഷേത്രം പൂർണ്ണമായും ക്ഷേത്ര ട്രസ്റ്റിന് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് നടന്നു വരുന്നതാണ്. ഈ സാഹചര്യത്തിൽ കേരളാ സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് മംഗളാദേവി ക്ഷേത്രം കേരളത്തിലെ ഹിന്ദു സമൂഹത്തിന് പൂർണ്ണമായി കിട്ടാനുളള നടപടി സ്വീകരിക്കണമെന്ന് എം കെ സി എസ് ഉം ക്ഷേത്ര ട്രം കേഷ്തത്തിലുള്ള അവകാശം നേടിയെടുക്കുന്നതിനു വേണ്ടി കേരളത്തിലെ ഹിന്ദു സംഘടനകളുമായി ചേർന്നു നിന്നു പ്രക്ഷോഭം നടത്തുന്നതാണ്.

എം കെ സി എസ് (സംസ്ഥാന പ്രസിഡന്റ് രാജു കുടമാളൂർ, സെക്രട്ടറി ശിവാനന്ദ പെരുമാൾ, ഖജാൻജി ഗോപി പന്തളം, കമ്മറ്റി അംഗങ്ങളായ കെ കെ കറുപ്പൻകുട്ടി, നകുലൻ നന്ദനം തിരുവനന്തപുരം, സതീഷ് കട്ടപ്പന, രാജീവ് മുണ്ടക്കയം, പ്രദീപ് ആനക്കുളം, ബിജു കോഴിക്കോട്, തങ്കൻ ചേരാൻ വയനാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles