മണിപ്പൂരിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം: നാഷണൽലിസ്റ്റ് മൈനോറിറ്റി ഡിപ്പാർട്മെന്റ്

കോട്ടയം: ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ കഴിഞ്ഞ രണ്ടുമാസമായി നടന്നു വരുന്ന വർഗീയ ലഹള പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് നാഷണൽലിസ്റ്റ് മൈനോറിറ്റി ഡിപ്പാർട്മെന്റ്.
മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടയം സെൻട്രൽ ജംഗ്ഷനിൽ ഗാന്ധി സ്‌ക്ർറിൽ സമാധാന സന്ദേശ, പ്രതിഷേധ മീറ്റിംഗ് നടത്തി. പ്രസ്തുത സമ്മേളനത്തിൽ നാഷണലിസ്റ്റ് മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് കോട്ടയം ജില്ലാ പ്രസിഡന്റ് ഗ്ലാഡ്സൺ ജേക്കബ് അധ്യക്ഷത വഹിച്ചു.

ദേശീയ ജനറൽ സെക്രട്ടറി കുര്യൻ എബ്രഹാം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എൻ സി പി ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ, പി കെ ആനന്ദകുട്ടൻ,
നിബു എബ്രഹാം, ബാബു കപ്പക്കാല, രാജീവ് ജോസഫ്, ഷിബു നാട്ടകം, ജോബി കേളിയം പറമ്പിൽ, അഡ്വക്കറ്റ് ഐക്ക് മാണി, അഡ്വക്കേറ്റ് ജോസ് ചെങ്ങഴുത്, ലിജു ജോൺ, ജോസി എബ്രഹാം, ഡെന്നിസ് ജോസഫ്, വിനോദ് ബാബു, റാഫി കെൻസ്, സാദത്ത് കളരിക്കൽ, എൻ സി ചാക്കോ, രഞ്ജനാഥ് കോടിമത, വിനീത് കുന്നംപള്ളി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles