അടിച്ചു പൊളിച്ച് മഞ്ചുവും ഭാവനയും; വീഡിയോ വൈറല്‍


മഞ്ചു വാര്യരുടേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രമാണ് ആയിഷ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്. മഞ്ജുവിന്റെ അതിഗംഭീര പ്രകടനമാണ് ആയിഷയിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയിഷയുടെ പ്രമോഷന്‍രെ ഭാഗമായി നിരവധി പരിപാടിയകളിലാണ് മഞ്ചുവാര്യര്‍ പങ്കെടുക്കുന്നത്. ആയിഷയിലെ നൃത്തവും ഗാനവുമെല്ലാം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ നടി ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന സ്റ്റാറ്റസ് ആണ് ശ്രദ്ധേയമാകുന്നത്. ഇരുവരും യാത്രക്കിടെ പാട്ടിനൊത്ത് താളം പിടിക്കുന്ന വീഡിയോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.

Advertisements

സിനിമാ അഭിനയരംഗത്ത് മഞ്ചു വാര്യര്‍ ഏറെ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടന്‍ ദിലീപുമായുള്ള വിവാഹം. വിവാഹശേഷം അഭിനയത്തില്‍ നിന്നും മഞ്ചു മാറിനില്‍ക്കുകയായിരുന്നു. അഭിനേതാവെന്നതിലുപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് മഞ്ചു വാര്യര്‍. എന്നാല്‍ വിവാഹശേഷം നൃത്തത്തില്‍ നിന്നും മറ്റു പൊതുവേദികളില്‍ നിന്നുപോലും മഞ്ചു മാറി നില്‍ക്കുകയായിരുന്നു. ഇരുവരുടെ മകളായ മീനാക്ഷിയായിരുന്നു മഞ്ജുവിന്റെ ലോകം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒടുവില്‍ മഞ്ജു വാര്യരും ദിലീപുമായി വിവാഹബന്ധത്തില്‍ ഉലച്ചിലുകളുണ്ടാവുകയും അവര്‍ വേര്‍പിരിയുകയും ചെയ്തപ്പോള്‍ മകള്‍ ദിലീപിനും ദിലീപിന്റെ രണ്ടാം ഭാര്യയുമായ കാവ്യാ മാധവനുമൊപ്പം പോകുകയായിരുന്നു. അതിനു ശേഷം മഞ്ചു വാര്യരുടെ സിനിമയിലേക്കും നൃത്തത്തിലേക്കുമുള്ള തിരിച്ചു വരവ് മഞ്ചുവിനെപ്പോലെ തന്നെ മലയാളിപ്രേക്ഷകരും അത് ആഘോഷമാക്കുകയായിരുന്നു.

രണ്ടാം വരവില്‍ ഇത്രയധികം വരവേല്‍പ്പ് ലഭിച്ച ഒരു നടി ഉണ്ടാവില്ല. അതേസമയം ദിലീപിന്‍രെ ജീവിതത്തില്‍ താഴ്ചകളായിരുന്നു ഉണ്ടായത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയാക്കപ്പെടുകയും ചെയ്തു. ഇത് ദിലീപിന്റെ കരിയറിനെത്തന്നെ വലിയ രീതിയില്‍ ബാധിക്കപ്പെടുകയും ചെയ്തു. അതേസമയം മഞ്ചു വാര്യര്‍ തന്റെ സുഹൃത്തുക്കളുടെ ഒപ്പം അടിച്ചുപൊളിച്ച് ജീവിക്കുകയാണ്.

Hot Topics

Related Articles