കോട്ടയം : സാമ്പത്തികം തടസമായ നിർന്ധനരായ യുവതീ യുവാക്കളുടെ വിവാഹ സ്വപ്നങ്ങൾക്ക് നിറം പകരാനൊരുങ്ങി അച്ചായൻസ് ജുവലറി. വിവാഹമെന്ന സ്വപ്നം സമ്പത്തിൻ്റെ പടിത്തട്ടിൽ തട്ടി ത്തടഞ്ഞു നിൽക്കുന്ന സാധാരണക്കാരെ ജീവിതത്തിൻ്റെ മറ്റൊരു പടവിലേയ്ക്കു കൈ പിടിച്ചു നടത്തുകയാണ് അച്ചായൻസ് ജുവലറി ഉടമയും സാമൂഹിക പ്രവർത്തകനുമായ ടോണി വർക്കിച്ചൻ. നിർദ്ധനരായ പത്ത് യുവതീ യുവാക്കളെയാണ് അച്ചായൻസ് ജുവലറി തങ്ങളുടെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നിപ്പിക്കുന്നത്. നവംബർ 23 ന് തിരുനക്കര മൈതാനത്ത് ചേരുന്ന പ്രൌഡ ഗംഭീരമായ ചടങ്ങിൽ ടോണി വർക്കിച്ചനോടൊപ്പം അണി നിരക്കുന്ന സമൂഹത്തിൻ്റെ പരിച്ഛേദത്തെ സാക്ഷി നിർത്തി യുവതീ യുവാക്കൾ ഒന്നാകും. താലിമാല മുതലുള്ള എല്ലാ ചിലവകളും അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ നൽകും. മാതാപിതാക്കളില്ലാത്തതോ, കടുത്ത രോഗബാധിതരോ ആയവരുടെ പെൺമക്കൾക്കാണ് മംഗല്യഭാഗ്യമൊരുക്കുന്നത്. നിങ്ങളുടെ നാട്ടിലോ, അറിവിലോ ഇത്തരത്തിൽ കഷ്ടത അനുഭവിക്കുന്ന യുവതികളും കഷ്ടതയും ബുദ്ധിമുട്ടും നിറഞ്ഞ ജീവിത സാഹചര്യത്തിൽ വളർന്ന പെൺകുട്ടികളെ വിവാഹം കഴിക്കാൻ താല്പര്യമുള്ള യുവാക്കളുമുണ്ടെങ്കിൽ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. ഫോൺ – 7907629069