മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു

പാലാ : ജോലി തിരക്കിനു ഇടയിൽ ഹെൽത്ത് ചെക്കപ്പിന് സമയം ലഭിക്കാത്തവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു. വിവിധ ഓഫീസുകളിലേക്കും ദൂരെ സ്ഥലത്തേക്കും രാവിലെ നേരത്തെ ജോലിക്കു പോകേണ്ടവർക്ക് വേ​ഗത്തിൽ ഹെൽത്ത് ചെക്കപ്പ് നടത്തി മടങ്ങാവുന്ന സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് സ്ക്രീനിം​ഗിനായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തി. 35ൽ പരം പരിശോധനകൾ 1500 രൂപ നിരക്കിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പിലൂടെ നടത്താവുന്നതാണ്. ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. ബുക്കിം​​ഗിനായി ഫോൺ നമ്പർ – 9188525927

Advertisements

Hot Topics

Related Articles