തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദം നിയമസഭയില്‍ വീണ്ടും ഉയര്‍ത്തി മാത്യു കുഴല്‍നാടൻ എംഎല്‍എ.ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് സിപിഎം കാവല്‍ നില്‍ക്കുന്നുവെന്നുമാണ് കുഴൽ നാടന്റെ വിമര്‍ശനം. ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രി കിടുങ്ങിപ്പോയിയെന്നും പിണറായി വിജയൻ മറുപടി പറയുന്നില്ലെന്നും മാത്യു കുഴല്‍നാടൻ ആരോപിച്ചു.
മാസപ്പടി വിവാദം സഭയില്‍ ആദ്യം ഉന്നയിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്തു പ്രസംഗത്തെ തടസ്സപ്പെടുത്തി. കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്‍ക്കുന്ന നിലയിലേക്ക് സിപിഎം അധഃപതിച്ചിരിക്കുന്നു. തീവെട്ടിക്കൊള്ളയ്ക്ക് കുടപിടിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. അനധികൃതമായി വന്ന പണം എവിടെപ്പോയി? മുഖ്യമന്ത്രിയുടെ കുടുംബത്തിലോ അലമാരയിലോ ബാങ്കിലോ ഈ പണം കാണും. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് മുഖത്തുനോക്കി പറയുന്നു – മാത്യു കുഴല്‍നാടൻ തുറന്നടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാത്യു കുഴല്‍നാടന് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. സഭയില്‍ അംഗമല്ലാത്ത ഒരാളെ കുറിച്ച് സഭയില്‍ ആരോപണം ഉന്നയിരിക്കുന്നു. സഭാതലം ദുരുപയോഗം ചെയ്യുകയാണെന്നും മാത്യുവിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കണമെന്നും എംബി രാജേഷ്. ആരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം കോടതി ചവറ്റുകൊട്ടയില്‍ തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭാ ചട്ടങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് സ്പീക്കര് പറഞ്ഞു.