എം.സി റോഡിൽ ഏറ്റുമാനൂർ തെള്ളകത്ത് വാഹനാപകടം; തെള്ളകം സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു; മരിച്ചത് സ്‌കൂട്ടർ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽ കുടുങ്ങി

കോട്ടയം: എം.സി റോഡിൽ തെള്ളകത്ത് വാഹനാപകടം. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഡിയോ സ്‌കൂട്ടറിൽ ഇടിച്ചു കയറി യാത്രക്കാരണ് ദാരുണാന്ത്യം. റിട്ട സർവേ സൂപ്രണ്ട് തെള്ളകം ഞാലിയിൽ വീട്ടിൽ എം.കെ ജോസഫാ(78)ണ് മരിച്ചത്. വ്യാഴാഴ്ച രാ്ത്രി ഒൻപതരയോടെ തെള്ളം കുരിശുപള്ളിയ്ക്കു സമീപമായിരുന്നു അപകടം. ഏറ്റുമാനൂരിൽ നിന്നും പത്തനാപുരത്തേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് , എതിർ ദിശയിൽ നിന്നും എത്തിയ ഡിയോ സ്‌കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരനെ വലിച്ചു നീക്കിക്കൊണ്ട് മീറ്ററുകളോളം ബസ് നിരങ്ങി നീങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റയാളെ ബസിന്റെ അടിയിൽ നിന്നും പുറത്ത് എടുത്തത.് തുടർന്നു, മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി. അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി റോഡ് വൃത്തിയാക്കി.

Hot Topics

Related Articles