എംസി റോഡിൽ കോട്ടയം കുറവിലങ്ങാട് ദാരുണമായ അപകടത്തിൽ മല്ലപ്പള്ളി സ്വദേശിയായ ഡ്രൈവർമരിച്ചു; പഞ്ചറായ തടിലോറിയുടെ ടയർ മാറാൻ സഹായിക്കുന്നതിനിടെ യുവാവായ ഡ്രൈവറെ വെള്ളിമൂങ്ങ ഇടിച്ചു വീഴ്ത്തി; ഡ്രൈവർ മരിച്ചത് തല തകർന്ന്

കോട്ടയം: എംസി റോഡിൽ കോട്ടയം കുറവിലങ്ങാട് ദാരുണമായ അപകടത്തിൽ മല്ലപ്പള്ളി സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം. തടിയുമായി പോകുന്നതിനിടെ പഞ്ചറായ ലോറിയുടെ ടയർ മാറ്റിയിടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ലോറി ഡ്രൈവറായ യുവാവിന് ദാരുണാന്ത്യമുണ്ടായത്. റോഡരികിലിരുന്നു ടയർമാറുകയായിരുന്ന യുവാവിനെ അമിത വേഗത്തിൽ പാഞ്ഞെത്തിയ വെള്ളിമൂങ്ങ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ നിയാസ് (29) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും തടിയുമായി പെരുമ്പാവൂരിലേയ്ക്കു പോകുകയായിരുന്നു ലോറികൾ. മുന്നിൽ പോയ ലോറിയുടെ ടയർ പഞ്ചറായി കുറവിലങ്ങാട് പൊലീസ് സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്നു. ഇത് കണ്ട് പിന്നാലെ എത്തിയ നിയാസ് ലോറി നിർത്തി സുഹൃത്തായ ലോറി ഡ്രൈവറെ സഹായിക്കാൻ ഇറങ്ങി. ഈ സമയം അമിത വേഗത്തിൽ മദ്യലഹരിയിൽ പാഞ്ഞെത്തിയ വെള്ളിമൂങ്ങ ഓട്ടോറിക്ഷ നിയാസിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ തല തകർന്ന് ദാരുണമായാണ് നിയാസ് മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകട വിവരം അറിഞ്ഞ് നാ്ട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ കുറവിലങ്ങാട് പൊലീസ് സംഘം മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു. വെള്ളിമൂങ്ങ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നു.

Hot Topics

Related Articles