എംഡിഎംഎയും കഞ്ചാവും പിടികൂടി; മൂന്നു പേർ റിമാൻഡിൽ

കാട്ടാക്കടയിൽ നിന്നും എം ഡി എം എ യും കഞ്ചാവും പിടികൂടി.രണ്ടു കേസുകളിലുമായി മൂന്നുപേരെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 614 മില്ലിഗ്രാം മയക്കുമരുന്നുമായി രണ്ടു യുവാക്കൾ ആണ് പിടിയിലായത്. വീരണകാവ് സ്വദേശി ഖലീഫ എന്ന രഞ്ചിത്ത്, മുതിയാവിള സ്വദേശി അമൻ എന്നിവരാണ് പിടിയിലായത്. കാട്ടാക്കട, നെയ്യാർ ഡാം, മാറനല്ലൂർ പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് ഇരുവരും. കാട്ടാക്കട എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്ത കൊമേഴ്സിയൽ എൻഡിപിഎസ് കേസിൽ അറസ്റ്റ് ചെയ്യാനുള്ള രണ്ടാം പ്രതിയാണ് ഖലീഫ .

Advertisements

ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാട്ടാക്കട ചൂണ്ടുപലക ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 20 ഗ്രാം കഞ്ചാവുമായി അപ്പൂസ് എന്ന വിഷ്ണു എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്സൈസ് ഇൻസ്പെക്ടർ ആർ രതീഷിൻ്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജയകുമാർ , പ്രശാന്ത്,സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ , രജിത്, സുജിത് , വിനോദ് കുമാർ ,ശ്രീജിത്,വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ശിവരാജ് ഡ്രൈവർ അനിൽ കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Hot Topics

Related Articles