കടപ്പൂർ മാളോല പഞ്ചായത്ത് കിണറിന് സമീപം ആശുപത്രി/മെഡിക്കൽ മാലിന്യങ്ങൾ വഴിയിൽ തള്ളി : ആശങ്കയോടെ പ്രദേശവാസികൾ ; മഴ പെയ്താൽ മാലിന്യം എത്തുക കുടിവെള്ള സ്രോതസുകളിൽ

കടപ്പൂർ : മാളോല പഞ്ചായത്ത് കിണറിന് സമീപം സിറിഞ്ച് അടക്കമുള്ള മെഡിക്കൽ മാലിന്യങ്ങൾ വഴിയിൽ തള്ളിയ നിലയിൽ.

Advertisements

മളോള പഞ്ചായത്ത് കിണർ – എബനേസർ വഴിയിൽ, പഞ്ചായത്ത് കിണറിൽ നിന്നും ഏകദേശം 30 മീറ്റർ മാറിയാണ് ആശുപത്രി/ മെഡിക്കൽ മാലിന്യങ്ങൾ വഴിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച  രാത്രി 10 മണിയോടെയാണ് ഇത് സമീപ വാസികളുടെ ശ്രദ്ധയിൽ പെടുന്നത്. ഒരു ചെറിയ മഴ പെയ്താൽ പോലും ഇതിലെ മാലിന്യങ്ങൾ താഴേയ്ക്ക് ഒഴുകി സമീപത്തെ ആളുകളുടെ കുടിവെള്ള സ്രോതസിൽ കലരുമെന്ന ആശങ്കയിലാണ് സമീപ വാസികൾ.

Hot Topics

Related Articles