മെസിയ്ക്ക് പിന്നാലെ എംബാപ്പെയും പി.എസ്.ജി വിടുന്നു : സൂപ്പർ താരങ്ങളുടെ കൂടുമാറ്റത്തിൽ ഞെട്ടി ആരാധകർ 

പാരിസ്: സൂപ്പര്‍ താരങ്ങളുടെ കൂടുമാറ്റ നീക്കങ്ങള്‍ക്കിടെ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയെ ഞെട്ടിച്ച്‌ കിലിയൻ എംബാപ്പെ. ക്ലബുമായുള്ള കരാര്‍ പുതുക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. 2024ല്‍ താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കെയാണ് കത്തുമുഖേന എംബാപ്പെ മാനേജ്‌മെന്റിനെ ഇക്കാര്യം അറിയിച്ചത്. 

Advertisements

അടുത്ത വര്‍ഷം കരാര്‍ തീരാനിരിക്കെയാണ് പി.എസ്.ജിക്ക് ഷോക്കായി എംബാപ്പെയുടെ കത്ത് വരുന്നത്. 2024 ജൂണിലാണ് കരാര്‍ കാലാവധി അവസാനിക്കുന്നത്. ഇതിനുശേഷം താരം കരാര്‍ നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്‌മെന്റ്. എന്നാല്‍, കരാര്‍ പുതുക്കാനില്ലെന്നാണ് ക്ലബിന് അയച്ച കത്തില്‍ എംബാപ്പെ വ്യക്തമാക്കിയിരിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ ‘ലെ ക്വിപ്പ്’ ആണ് വാര്‍ത്ത പുറത്തുവിട്ടത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ കടുത്ത തീരുമാനത്തിലേക്ക് പി.എസ്.ജി കടന്നേക്കുമെന്നാണ് ലെ ക്വിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തെ ഫ്രീ ഏജന്റാക്കി വിടുന്നത് ക്ലബിന് വലിയ നഷ്ടമാകും. ഇതിനാല്‍, നിലവിലെ ട്രാൻസ്ഫര്‍ ജാലകത്തില്‍ തന്നെ താരത്തെ വില്‍ക്കാനൊരുങ്ങുകയാണ് പി.എസ്.ജി. ഒന്നുകില്‍ എംബാപ്പെ കരാര്‍ പുതുക്കണം. അല്ലെങ്കില്‍ താരത്തെ വില്‍ക്കുമെന്ന നിലപാടിലാണ് ക്ലബെന്ന് ലെ ക്വിപ്പ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

എംബാപ്പെയെ റിലീസ് ചെയ്യുകയാണെങ്കില്‍ താരത്തെ സ്വന്തമാക്കാൻ റയല്‍ മാഡ്രിഡ് മുന്നിലുണ്ടാകും. താരത്തെ സ്വന്തമാക്കാൻ ഇതിനുമുൻപും രണ്ടു തവണ റയല്‍ നീക്കംനടത്തിയിരുന്നു. ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരെസ് അറിയപ്പെട്ട എംബാപ്പെ ആരാധകൻ കൂടിയാണ്. കരീം ബെൻസേമ സൗദിയിലേക്ക് കൂടുമാറിയ ഒഴില്‍ കൃത്യമായ പകരക്കാരനാകും എംബാപ്പെയന്ന വിലയിരുത്തല്‍ റയലിനകത്തുണ്ട്.

കഴിഞ്ഞയാഴ്ചയാണ് പി.എസ്.ജി വിട്ട് ലയണല്‍ മെസി അമേരിക്കൻ ലീഗായ മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മയാമിയിലേക്ക് കുടിയേറിയത്. നെയ്മറും ക്ലബ് വിടുമെന്ന് സൂചനകള്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ മുതല്‍ സൗദി പ്രോ ലീഗ് കരുത്തരായ അല്‍ഹിലാല്‍ വരെ താരവുമായി ചര്‍ച്ച തുടരുന്നുണ്ട്.

Hot Topics

Related Articles