കേട്ടിട്ടു പോലുമില്ലാത്ത അതീവ വീര്യം കൂടിയ മാരക ലഹരിമരുന്നുകളുടെ കേന്ദ്രമായി കേരളം മാറുന്നു..! നെടുമ്പാശേരിയിൽ നിന്നും പിടികൂടിയത് മെഥാക്വിനോൾ എന്ന മാരക മയക്കുമരുന്ന്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: കോടികളുടെ വിലവരുന്ന ലഹരിമരുന്നുമായി വിമാനയാത്രികൻ പിടിയിൽ. നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് അറസ്റ്റിലായത്. സിംബാബ്വെയിൽ നിന്നും ദോഹ വഴി നെടുമ്പാശേരിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരൻ നായർ എന്ന യാത്രക്കാരൻ അന്താരാഷ്ട്ര മാർക്കറ്റിൽ അറുപത് കോടി വിലവരുന്ന മെഥാക്വിനോൾ എന്ന ലഹരിവസ്തുവുമായാണ് പിടിയിലായത്. ഇയാളെ നർകോട്ടിക് വിഭാഗത്തിന് കൈമാറി.

Advertisements

സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ മുപ്പത് കിലോഗ്രാമോളം ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. ഇത് പരിശോധനയ്ക്കായി സർക്കാർ ലാബിലേക്ക് അയച്ചു. ബാഗിലെ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് മുരളീധരൻ നായർ ലഹരിവസ്തു കടത്തിയത്. എന്നാൽ ത്രിഡി എംആർഐ സംവിധാനം എന്ന ആധുനിക പരിശോധനയിൽ സിയാൽ സുരക്ഷാ വിഭാഗം ഇത് കണ്ടെത്തുകയായിരുന്നു.

Hot Topics

Related Articles