വേനൽ ചൂടിലും തളരാതെ മത്സരാർത്ഥികൾ ; എം ജി സർവകലാശാല കലോത്സവത്തിൽ പോയിൻ്റ് നിലയിൽ തേവരയും ശ്രീ ശങ്കരയും മുന്നിൽ ; പോയിൻ്റ് നില ഇങ്ങനെ

കോട്ടയം : എം ജി സര്‍വകലാശാല കലോത്സവം മൂന്നാം ദിനത്തിലേക്കെത്തുമ്പോള്‍ കോളേജുകളുടെ ആവേശം ഒട്ടും ചോരുന്നില്ല. കനത്ത ചൂടിനെ അവഗണിച്ചും മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കോളേജുകളുടെ മത്സരയോട്ടമാണ്.മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ എറണാകുളത്തെ കോളേജുകളാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 31 പോയിന്റുമായി തേവര എസ്എച്ച് കോളേജ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ കാലടി ശ്രീ ശങ്കര കോളേജാണ് 21 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എറണാകുളത്തെ കോളേജുകള്‍ തുടരുമ്പോള്‍ മൂന്നാം സ്ഥാനത്ത് കോട്ടയം സിഎംഎസ് കോളേജാണ്. 19 പോയിന്റുമായി സിഎംഎസും ആര്‍എല്‍വി കോളേജും മൂന്നാം സ്ഥാനം പങ്കിടുമ്പോള്‍ മുന്‍ ചാമ്പ്യന്മാരായ എറണാകുളം സെന്റ് തെരേസാസ് കോളേജ് പതിനെട്ട് പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനാറ് പോയിന്റുമായി യുസി കോളേജ് ആലുവയാണ് അഞ്ചാം സ്ഥാനത്ത് ആദ്യ പത്ത് സ്ഥാനങ്ങളില്‍ എസ്എന്‍എം കോളേജും , നിര്‍മ്മല കോളേജും ,രാജകുമാരി എന്‍എസ്എസ് കോളേജുമുണ്ട്

Advertisements

Hot Topics

Related Articles