എം.ജി സർവ്വകലാശാല വാർത്തകൾ അറിയാം

പരീക്ഷാ തീയതി

Advertisements

ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ ജനുവരി 18 നും ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ (2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷകൾ ജനുവരി 20 നും ആരംഭിക്കും.  വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


പരീക്ഷയ്ക്ക് അപേക്ഷിക്കാം

ജനുവരി 31 ന് തുടങ്ങുന്ന ഏഴാം സെമസ്റ്റർ ബി.പി.ഇ.എസ്(2019 അഡ്മിഷൻ റഗുലർ, 2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി 11 വരെ അപേക്ഷ നൽകാം.

പിഴയോടെ ജനുവരി 12 നും സൂപ്പർഫൈനോടെ ജനുവരി 13 നും അപേക്ഷ സ്വീകരിക്കും.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്, 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്,റീ-അപ്പിയറൻസ്, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷയുടെ സോഫ്റ്റ്വെയർ ലാബ് 2 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 10, 11 തീയതികളിൽ നടത്തും.  ടൈം ടേബിൾ വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ മെയ്ൻറനൻസ് ആൻറ് ഇലക്ട്രോണിക്സ് (സി.ബി.സി.എസ്, പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഇന്നു (ജനവരി അഞ്ച്)മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും.  ടൈം ടേബിൾ വെബ്സൈറ്റിൽ.

വൈവ വോസി

2022 ഡിസംബറിൽ നടത്തിയ പത്താം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ, ബി.ബി.എ, ബി.കോം – എൽ.എൽ.ബി. (ഓണേഴ്സ് – 2017 അഡ്മിഷൻ റഗുലർ, 2017 നു മുൻപുള്ള അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ വൈവ വോസി ജനുവരി ഒൻപതു മുതൽ എറണാകുളം ഗവൺമെൻറ് ലോ കോളജിൽ നടത്തും.  ടൈം ടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

2022 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് (പി.ജി.സി.എസ്.എസ് – 2020 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 18 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

മൂന്നാം സെമസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്സ് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി – ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 18 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.പി.എഡ് (2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി, 2015,2016,2017 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.  വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

Hot Topics

Related Articles