ബഹിരാകാശ ഗവേഷണനേട്ടങ്ങൾക്ക് അർഹനായി ഏനാദി സ്വദേശി ശ്രേയസ്; സ്വീകരണം നൽകി ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖ

കോട്ടയം : “ബഹിരാകാശ ഗവേഷണനേട്ടങ്ങൾക്ക് അർഹനായ ശ്രേയസ്സിനു ബ്രഹ്മമംഗലം ഈസ്റ്റ്‌ശാഖ സ്വീകരണം നൽകി”.എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലംഈസ്റ്റ്‌ 5017 ശാഖയുടെ നേതൃത്വത്തിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയുമായി ചേർന്ന് അപൂർവ നേട്ടങ്ങൾ കൈവരിച്ചു കൊണ്ട് ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ചെമ്പ്പഞ്ചായത്തിലെ ഏനാദി സ്വദേശിയായ ശ്രേയസ്സിനും  മാതാ പിതാക്കളായ തെക്കേച്ചിറഗിരീഷ് -ചിഞ്ചുദമ്പതികൾക്കും സ്വീകരണം നൽകി. യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ്ബാബു സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് ശ്രേയസ്സിനു പ്രശസ്തി പത്രവും പൊന്നാടായും മോമെന്റവും നൽകി ആദരിച്ചു. ശാഖാ പ്രസിഡന്റ്‌ പി കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി സി. സാബു, വൈസ് പ്രസിഡന്റ്‌ സി വി ദാസൻ, അഡ്വ പി വി.സുരേന്ദ്രൻ,അഡ്വ.മോഹൻദാസ്, പ്രകാശൻമൂഴിക്കാരോട്ട്, ബീന പ്രകാശ്, ബീനബാബു,വിമലശിവാനന്ദൻ, അമ്പിളി സനീഷ്, ഈ ആർ. ജയൻ തുടങ്ങിയവർ സ്വീകരണ സമ്മേളനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles