പ്രഫഷണല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് നേരിട്ട് പ്രവേശനം; ഇപ്പോള്‍ അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ പങ്കുവച്ച്‌ മന്ത്രി

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി സി ഇ കെ (Centre for Continuing Education Kerala) ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയില്‍ എറണാകുളം ഗവ. വിമണ്‍സ് പോളിടെക്നിക് കോളേജില്‍ കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ആറുമാസ/ഒരു വർഷ കാലാവധിയുള്ള കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷ സമർപ്പിക്കാമെന്നും മന്ത്രി ബിന്ദു പറഞ്ഞു. എസ് എസ് എല്‍ സിയോ പ്ലസ് ടുവോ ബിരുദമോ അടിസ്ഥാന യോഗ്യതയുള്ള ആർക്കും മാർക്കോ പ്രായപരിധിയോ നോക്കാതെ കോഴ്സിന് നേരിട്ട് അപേക്ഷിക്കാം. ശനി/ഞായർ ബാച്ചുകളും മോണിംഗ്/ഈവെനിംഗ് ബാച്ചുകളും പാർട്-ടൈം/റെഗുലർ ബാച്ചുകളും ഓണ്‍ലൈനും ഓഫ്‌ലൈനും ചേർത്തുള്ള ഹൈബ്രിഡ് ബാച്ചുകളും വിദ്യാർത്ഥികള്‍ക്കായി ഇവിടെയുണ്ടെന്ന് മന്ത്രി വിവരിച്ചു.

Advertisements

വിശദ വിവരങ്ങള്‍ ഇങ്ങനെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വകാര്യ മേഖലയിലടക്കം ആകർഷകമായ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളാണ് കേരള സർക്കാരിന്‍റെ തുടർവിദ്യാഭ്യാസ പദ്ധതി മുഖേന ഇനി മുതല്‍ എറണാകുളം ഗവ. വിമണ്‍സ് പോളിടെക്നിക് കോളേജില്‍ ചുരുങ്ങിയ ചെലവില്‍ പഠിക്കാൻ അവസരമൊരുക്കുന്നത്. ലോകത്താകമാനം ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള ലോജിസ്റ്റിക്സ് & ഷിപ്പിങ് മാനേജ്‌മെന്‍റ്, എയർപോർട്ട് മാനേജ്‌മെന്റ്, ഫിറ്റ്നസ് ട്രെയിനർ, ഡിജിറ്റല്‍ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പ്രൊഫഷണല്‍ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടാൻ സാധിക്കുക. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാനുള്ള സൗകര്യങ്ങളും തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ ഡിപ്ലോമ, ഡിഗ്രി കോഴ്സുകള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികള്‍ക്കും മറ്റു ജോലികള്‍ ചെയ്യുന്നവർക്കും പ്രവേശനം തേടാനാവും.

SC/ST/BPL/SEBC/OEC വിഭാഗം വിദ്യാർത്ഥികള്‍ക്ക് നിശ്ചിത സീറ്റുകളിലേക്ക് നിബന്ധനകള്‍ക്ക് വിധേയമായി അമ്ബതു ശതമാനം ഫീസ് ഇളവ് നല്‍കും. കോഴ്സുകള്‍ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേരള സർക്കാർ അംഗീകൃത പ്രൊഫഷണല്‍ ഡിപ്ലോമ സർട്ടിഫിക്കറ്റും കേന്ദ്ര സർക്കാരിനു കീഴിലുള്ള എൻ.എസ്.ഡി.സിയുടെ (നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോർപറേഷൻ) ദേശീയാംഗീകാരമുള്ള സർട്ടിഫിക്കറ്റും ലഭിക്കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.ccekcampus.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കില്‍ CCEK ക്യാമ്ബസ് പ്രോഗ്രാമുകളുടെ ഹെല്‍പ്പ് ലൈൻ നമ്ബറായ 6235525524-ല്‍ നേരിട്ട് വിളിക്കാം.

Hot Topics

Related Articles