തിരുവനന്തപുരം : കെഎസ്‌ഇബി വാഹനത്തിന് പിഴയിട്ട സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു.സാമാന്യബുദ്ധി കാണിക്കാത്ത ഉദ്യോഗസ്ഥരാണ് വിവാദത്തിന് കാരണമായതെന്നും അടിയന്തര സര്‍വീസുകള്‍ക്ക് പിഴ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Advertisements
കെഎസ്‌ഇബി വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് റോഡ് കാമറ നോട്ടിസ് നല്‍കിയിരുന്നു. വൈദ്യുത ലൈനിലേക്ക് നീണ്ട ചില്ല വെട്ടാന്‍ കൊണ്ടുപോയതായിരുന്നു. എന്നാല്‍ റോഡ് കാമറയില്‍ പെട്ട നിയമലംഘനത്തിന് കല്‍പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടതിന് പിന്നാലെ കല്‍പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്‍റെ ഫ്യൂസ് കെഎസ്‌ഇബി ഊരി.