മികച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള മനപ്പൂര്‍വമായ ശ്രമങ്ങള്‍ ഖേദകരം ; റാങ്കിങ് നിര്‍ണയത്തിന് എത്തുന്നത് കേരളത്തിനു പുറത്തുള്ളവർ

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ മികച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള മനപ്പൂര്‍വമായ ശ്രമങ്ങള്‍ ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നാക്, എൻഐആര്‍എഫ് എന്നിവ വ്യക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്രേഡും റാങ്കും നിശ്ചയിക്കുന്നത്. ഈ മാനദണ്ഡങ്ങളിലെല്ലാം മികവുപുലര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉയര്‍ന്ന ഗ്രേഡും എൻഐആര്‍എഫ് റാങ്കിങ്ങും നല്‍കിയിരിക്കുന്നത്.

Advertisements

നാക് അക്രഡിറ്റേഷനില്‍ കേരള സര്‍വകലാശാല എ പ്ലസ് പ്ലസ് നേട്ടവും എൻഐആര്‍എഫ് റാങ്കിങ്ങില്‍ രാജ്യത്ത് 24–-ാം സ്ഥാനവും നേടി. കലിക്കറ്റ്, കാലടി ശ്രീശങ്കര, കുസാറ്റ് സര്‍വകലാശാലകള്‍ക്ക് എ പ്ലസ് നേടാനായി. ടൈംസ് റാങ്കിങ്ങില്‍ ഏഷ്യയില്‍ 95–-ാം സ്ഥാനം എംജി സര്‍വകലാശാല നേടി. നാക് എ പ്ലസ് പ്ലസ് 15 വിദ്യാഭ്യാസ സ്ഥാപനവും എ പ്ലസ് 31 സ്ഥാപനവും നേടി. എൻഐആര്‍എഫ് റാങ്കിങ്ങില്‍ ആദ്യ ഇരുനൂറില്‍ 42 എണ്ണം കേരളത്തില്‍ നിന്നാണ്. രാജ്യത്തെ ഏറ്റവും മികച്ച കലാലയങ്ങളില്‍ 21 ശതമാനം കേരളത്തില്‍ ആണെന്നത് അഭിമാനകരമാണ്. കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ സര്‍വേ റിപ്പോര്‍ട്ടിലെ വിവിധ മാനദണ്ഡങ്ങളിലും കേരളം വളരെ മുന്നിലാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥി -അധ്യാപക അനുപാതത്തില്‍ ആദ്യസ്ഥാനങ്ങളിലാണ് കേരളം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാങ്കിങ് നിര്‍ണയത്തിന് സ്ഥാപനങ്ങളില്‍ എത്തുന്നത് കേരളത്തിനു പുറത്തുള്ളവരാണ്. ഇവര്‍ കേരളത്തിന്റെ പക്ഷംപിടിച്ച്‌ ഉയര്‍ന്ന ഗ്രേഡുകള്‍ നല്‍കുകയില്ലായെന്നത് ഉറപ്പാണെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

Hot Topics

Related Articles