സംസ്ഥാന കലോത്സവ സ്വര്‍ണ്ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും ഏറ്റുവാങ്ങി.ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് കൊടിയേറും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു പതാക ഉയര്‍ത്തും.രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളുടെ രജിസ്ട്രേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. നടക്കാവ് ഗേള്‍സ് സ്‌കൂളിലെ മൈമിങ് ടീം മത്സരാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കാര്‍ഡുകള്‍ വിതരണം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും പരാതി പരിഭവമില്ലാത്ത കലോത്സവമാക്കി മാറ്റാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കലോത്സവം ക്ലസ്റ്റര്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ എല്‍പി/ യുപി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ഡോക്യുമെന്റ്‌റേഷന്‍ ‘മുറ്റത്തെ മുല്ല’യും പുറത്തിറക്കി.
ഗവ മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.എം സച്ചിന്‍ ദേവ് എം എല്‍ എ, മേയര്‍ ഡോ ബീന ഫിലിപ്പ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, രജിസ്ട്രേഷന്‍ കമ്മറ്റി കണ്‍വീനര്‍ കെ അനില്‍ കുമാര്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ആദ്യ സംഘത്തെ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിമാരായ ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും ചേര്‍ന്ന് സ്വീകരിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള സംഘമാണ് ആദ്യം എത്തിയത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് കോഴിക്കോടെത്തിച്ചു.