ആലപ്പുഴ : കാണാതായ രാഹുലിന്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പതിനേഴ് വർഷം മുമ്പ് ആലപ്പുഴ നഗരത്തിൽ നിന്ന് കാണാതായ രാഹുലിന്റെ പിതാവ് മരിച്ച നിലയില്‍. നഗരസഭ പൂന്തോപ്പ് വാര്‍ഡ് രാഹുല്‍ നിവാസില്‍ എ ആര് രാജു (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് രാജുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisements
ഭാര്യ മിനി ജോലിക്ക് പോയിരുന്നു. മകള്‍ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടിലുമായിരുന്നു. ഇവര്‍ തിരിച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. സമീപത്തെ വീട്ടില്‍ നിന്നും ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. 2005 മെയ് 18നാണ് വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതാകുന്നത്.