ചെന്നൈ : മിഷൻ അരിക്കൊമ്പന് സ്റ്റേ. അരിക്കൊമ്പനെ തുറന്നു വിടരുതെന്ന് മദ്രാസ് ഹൈ കോടതി ഉത്തരവിട്ടു. അരികൊമ്പനെ ഇന്ന് തിരുനെൽവേലി കാട്ടിലേക്ക് തുറന്നു വിടരുതെന്നാണ് കോടതി നിർദ്ദേശം. മദ്രാസ് ഹൈക്കോടതിയുടെയാണ് നിർദ്ദേശം
Advertisements
എറണാകുളം സ്വദേശിനി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതി നിർദ്ദേശം വന്നിരിക്കുന്നത്. കേസിൽ വിശദമായി കോടതി നാളെ വാദം കേൾക്കും . അതുവരെ ആനയെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വെയ്ക്കാനും ഉത്തരവിൽ പറയുന്നു.