ചെന്നൈ: ബിജെപിയെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപിയുടെ ഏറ്റവും വലിയ ആയുധമെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.ശരിയായ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനു പകരം ബിജെപി പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി സി.എൻ അണ്ണാദുരൈയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്കെതിരെയും സ്റ്റാലിൻ രൂക്ഷ വിമര്‍ശനമുന്നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1956ല്‍ മധുരയില്‍ നടന്ന ഒരു പരിപാടിയില്‍ അണ്ണാദുരൈ ഹിന്ദുമതത്തെ അവഹേളിച്ചെന്ന പരാമര്‍ശത്തിനെതിരെയായിരുന്നു വിമര്‍ശനം. അണ്ണാദുരൈ തേവര്‍ സമുദായത്തിലെ കുലപതിയായ മുത്തുരാമലിംഗ തേവരോട് മാപ്പ് പറഞ്ഞതായി അണ്ണാമലൈ പറയുന്നു. യഥാര്‍ഥത്തില്‍ അത്തരം ഒരു സംഭവം നടന്നിട്ടില്ല. മരുതമലൈ ക്ഷേത്രത്തിന് ഡിഎംകെ ഒരിക്കലും വൈദ്യുതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, അഞ്ച് വര്‍ഷം മുൻപ് തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ വന്നതിന് ശേഷമാണ് ക്ഷേത്രത്തിനു വൈദ്യുതി കിട്ടിയത് എന്നതാണ് വാസ്തവം’- സ്റ്റാലിൻ വ്യക്തമാക്കി.