ചിന്തയ്ക്കു പുറമേ ശമ്പളം കൂട്ടുന്നതിനെപ്പറ്റി ചിന്തിച്ച് സർക്കാർ..! എം.എൽ.എമാരുടെയും മന്ത്രിമാരുടെയും അലവൻസ് വർദ്ധിപ്പിക്കാൻ ചർച്ച ആരംഭിച്ച് സർക്കാർ

തിരുവനന്തപുരം: മന്ത്രിമാർക്കും എംഎൽഎമാർക്കുമുള്ള അലവൻസുകളിൽ വീണ്ടും വർദ്ധന വരുത്താൻ ശുപാർശ.
ശമ്പളവർദ്ധനവിനെക്കുറിച്ചുള്ള വിശദ പഠനത്തിനായി ഏർപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അലവൻസുകളിൽ യഥാക്രമം 30 മുതൽ 35 ശതമാനം വരെ വർദ്ധന വരുത്താനാണ് ശുപാർശ.

Advertisements

ദൈനം ദിന ചെലവുകൾ കൂടിയ സാഹചര്യത്തിൽ ആനുകൂല്യങ്ങളും അലവൻസുകളും കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സർക്കാർ കമ്മീഷനെ വച്ചത്. അതിൻ പ്രകാരം ജൂലൈയിൽ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ ഏകാംഗ കമ്മീഷൻ കഴിഞ്ഞ ആഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.മുൻകാലങ്ങളിലെ പോലെ അടിസ്ഥാന ശമ്ബളത്തിൽ വലിയ വ്യത്യാസം വരുത്താതെ അലവൻസുകളും ആനൂകൂല്യങ്ങളിൽ തന്നെ വർദ്ധനവ് പ്രാബല്യത്തിൽ വരുത്താനാണ് ശുപാർശ. പ്രധാനമായും ടി.എ 15 എന്നതിൽ നിന്ന് 20 രൂപയാക്കി പരിഷ്തരിക്കാനും നിർദേശിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫോൺസൗകര്യം, ചികിത്സ, താമസം തുടങ്ങി വിവിധ അലവൻസുകളിലെല്ലാം വർദ്ധനവിന് നിർദ്ദേശമുണ്ട്. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി നിലനിൽക്കെ വിവാദ സാദ്ധ്യത ഒഴിവാക്കാനായി തിരക്കിട്ട തീരുമാനത്തിനിടയില്ലെന്നാണ് വിവരം. 2018-ലാണ് ഇതിന് മുൻപ് ശമ്ബള വർദ്ധന നടപ്പാക്കിയത്. മന്ത്രിമാർക്ക് 97,429 രൂപയും എംഎൽഎമാർക്ക് 70,000 രൂപയും ആണ് നിലവിലെ ശമ്പളം.

Hot Topics

Related Articles