ചെങ്ങരൂരിൽ വീട്ടിലെ വൈക്കോൽ പുരയ്ക്ക് തീ പിടിച്ചു : തീ അണച്ചത് തിരുവല്ലയിൽ നിന്നുള്ള രണ്ട് ഫയർ ഫോഴ്സ് യൂണിറ്റെത്തി

മല്ലപ്പള്ളി : ചെങ്ങരൂർ തെക്കേമണ്ണിൽ തോട്ടത്തിനു സമീപം ഉള്ള വീട്ടിലെ വൈക്കോൽ പുരയ്ക്കാണ് തീ പിടിച്ചത്. നാട്ടുകാരും തിരുവല്ലയിൽ നിന്നുള്ള രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകളും എത്തിയാണ് തീ പൂർണമായും അണച്ചത്. രണ്ടു ആടുകൾക്കു ജീവഹാനി സംഭവിക്കുകയും ഒരു ആടിനു സാരമായി പൊള്ളൽ എൽക്കുകയും ചെയ്തു. തീപിടുത്തം ഉണ്ടായപ്പോൾ തന്നെ തീ കെടുത്തുവാനുള്ള പരിശ്രമം നാട്ടുകാർ ആരംഭിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം തീ ആളി പടരുന്നത് തടയാൻ സഹായിച്ചു. തുടർന്ന് ഫയർ ഫോഴ്സ് എത്തിച്ചേരുകയും പത്തോളം ജീവനക്കാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ തീ പൂർണമായും അണയ്ക്കുവാൻ കഴിഞ്ഞു.

Hot Topics

Related Articles