മുഖ്യമന്ത്രി ആയിരുന്ന സമയത്ത് നിരവധി മുസ്ലിങ്ങളെ കശാപ്പ് ചെയ്തയാളാണ് നരേന്ദ്ര മോദിയെന്ന് എം എം മണി; എംഎം മണിക്കെതിരെ പരാതിയുമായി ബിജെപി

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മുന്‍ മന്ത്രി എംഎം മണിക്കെതിരെ പരാതി നല്‍കി ബിജെപി.

Advertisements

കലാപാഹ്വാനം നടത്തിയ മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയില്‍ കഴിഞ്ഞ 24ന് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

വിദ്വേഷപരമായ പ്രസംഗത്തിലൂടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്താനാണ് എംഎം മണി ശ്രമിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണെന്നും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും എംഎം മണി പ്രസംഗത്തിൽ വിമര്‍ശിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിനാണെന്നാണ് എംഎം മണി പറഞ്ഞത്.

വിമര്‍ശനം കേള്‍ക്കാന്‍ മോദി ബാധ്യസ്ഥനാണ്.
മുഖ്യമന്ത്രി ആയിരുന്ന സമയത്ത് നിരവധി മുസ്ലിങ്ങളെ കശാപ്പ് ചെയ്തയാളാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഗാന്ധിവധം സംബന്ധിച്ച് അസത്യപ്രചരണം നടത്തിയെന്നും എംഎം മണിക്കെതിരായ പരാതിയില്‍ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.