എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനദിനം ആഘോഷിച്ചു

ളാക്കാട്ടൂർ: എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ ക്ലബ്ബും കൂരോപ്പട പബ്ലിക് ലൈബ്രറിയും സംയുക്തമായി വായനദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ്  സ്വപ്ന ബി നായർ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരനും അഖില കേരളബാലജനസഖ്യം മുൻ സംസ്ഥാന പ്രസിഡൻ്റുമായ ഡോ.ജോളി കെ ജോൺ വായനദിന സന്ദേശം നൽകി. വിദ്യാർത്ഥികൾക്ക് ലൈബ്രറി അംഗത്വം നൽകുന്ന പദ്ധതി കൂരോപ്പട പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് റ്റി ജി ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി റ്റി എസ്  ഉണ്ണികൃഷ്ണൻ നായർ, ജോയിൻ്റ് സെക്രട്ടറി സി ജി നാരായണ കുറുപ്പ്, നല്ലപാഠം കോ ഓർഡിനേറ്റർമാരായ എംജി ഗിരീഷ്, അഞ്ജലി വിശ്വനാഥ് വിദ്യാർത്ഥി പ്രതിനിധികളായ വി ഹരിനാരായണൻ, അംബിക എ പിള്ള എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles