ഇനി മൊബൈല്‍ നഷ്ടപ്പെട്ടാല്‍ വേഗം കണ്ടെത്താം; ആൻഡ്രോയിഡ് ഫോണിലുള്ള ഈ സംവിധാനത്തെ പറ്റി അറിഞ്ഞിരിക്കു

പല അവസരങ്ങളിലും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു പോകുന്നതും മറന്നു വയ്ക്കുന്നതുമൊക്കെ വളരെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.വീട്ടില്‍ തന്നെയാണെങ്കിലും മറ്റു സ്ഥലങ്ങളിലും ഒകെ ഫോണ്‍ നഷ്ടപ്പെടുന്നത് ഏറെ പ്രയാസമുള്ള ഒന്നാണ്. മൊബെെല്‍ ഫോണിനുള്ളില്‍ ചിത്രങ്ങളും, ബാങ്ക് വിവരങ്ങളും, വ്യക്തിഗത വിവരങ്ങളുമുള്‍പ്പെടെ സൂക്ഷിച്ചിട്ടുണ്ടായിരിക്കും. അതുകൊണ്ട് ഫോണ്‍ എപ്പോഴും വളരെ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കണം. മറ്റാളുകള്‍ മൊബെെല്‍ ഫോണ്‍ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. നിങ്ങളുടേത് ഒരു ആൻഡ്രോയ്‌ഡ് ഫോണാണെതെങ്കില്‍ വളരെ എളുപ്പത്തില്‍ കണ്ടെത്താനൊരു വഴിയുണ്ട്.

Advertisements

ഒട്ടുമിക്ക ആൻഡ്രോയ്ഡ് ഫോണുകളിലും ഒരു ഇൻബിള്‍ട്ട് ഫീച്ചർ അടങ്ങിയിട്ടുണ്ട്. ‘ഫൈന്‍ഡ് മൈ ഡിവൈസ്’ (Find My Device) എന്നാണ് ഇതിന്റെ പേര്. ഈ ഫീച്ചർ ഉപയോഗിച്ച്‌ നഷ്ടപ്പെട്ട ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താനാകും. ലൊക്കേഷൻ മാത്രമല്ല നഷ്ടമായ ഫോണ്‍ ലോക്ക് ചെയ്യാനും ഡാറ്റകള്‍ നീക്കം ചെയ്യാനും റിംഗ് കേള്‍പ്പിക്കാനും കഴിയും.എന്നാല്‍ ഇത് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ ഫോണില്‍ ഫെെൻഡ് മെെ ഡിവെെസ് ഓപ്ഷൻ എനെബിള്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണം. ലൊക്കേഷനും ഓണായിരിക്കണം. ഗൂഗിള്‍ പ്ലേ വിസിബിലിറ്റിയും ഇനാബിള്‍ ചെയ്തിട്ടുണ്ടാവണം. ഒരു ഗൂഗിള്‍ അക്കൗണ്ടുമായി ഫോണ്‍ ബന്ധിപ്പിക്കുകയും ചെയ്തിരിക്കണം. എന്നാല്‍ മാത്രമേ ‘ഫൈന്‍ഡ് മൈ ഡിവൈസ്’ ഉപയോഗിച്ച്‌ ഫോണ്‍ കണ്ടെത്താൻ കഴിയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഷ്ടമായ ആൻഡ്രോയ്ഡ് ഫോണ്‍ കണ്ടെത്താൻ മറ്റൊരു ഫോണിലോ ലാപ്ടോപ്പിലോ നിന്ന് ഫെെൻഡ് മെെ ഡിവെെസ് എന്ന വെബ്സെെറ്റ് സന്ദർശിക്കുകയോ ഫെെൻഡ് മെെ ഡിവെെസ് ആപ്ലിക്കേഷൻ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. നഷ്ടമായ ഫോണിലെ ഗൂഗിള്‍ അക്കൗണ്ട് വിവരങ്ങള്‍ വച്ച്‌ ലോഗ്‌ഇൻ ചെയ്യുക. ഇതോടെ നിങ്ങളുടെ ഫോണിന്റെ അവസാനം രജിസ്റ്റർ ചെയ്യപ്പെട്ട ലൊക്കേഷൻ കാണാനാകും. പ്ലേ സൗണ്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താല്‍ അഞ്ച് മിനിട്ട് നേരത്തേക്ക് ഫോണ്‍ സൈലന്റ് മോഡിലാണെങ്കില്‍ പോലും ഫുള്‍ ശബ്ദത്തില്‍ റിംഗ് ചെയ്യാൻ തുടങ്ങും. കൂടാതെ ഫോണ്‍ ലോക്ക് ചെയ്യാനും വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.

Hot Topics

Related Articles