കോട്ടയം : മൂന്നാം ഊഴം മോദി സർക്കാർ ഭരണത്തിലേറി യതിന്റെയും കോട്ടയം സ്വദേശി അഡ്വ. ജോർജ് കുര്യൻ കേന്ദ്രമന്ത്രി ആയതിന്റെയും ആഹ്ലാദം പങ്കു വച്ച് ബി.ജെ.പി കൗൺസിലർമാർ കോട്ടയം നഗരസഭ ഓഫീസിൽ ലഡുവിതരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശങ്കരൻ, പാർലമെന്ററി ലീഡർ വിനു. ആർ മോഹൻ കൗൺസിലർമാരായ റീബാ വർക്കി, അനിൽകുമാർ റ്റി.ആർ, ബിജുകുമാർ പാറയ്ക്കൽ, ദിവ്യ സുജിത്ത് എന്നിവർ പങ്കെടുത്തു.
Advertisements