പുരാവസ്തു തട്ടിപ്പുകേസ് ; രണ്ടാം പ്രതി കെ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ ഇന്ന് പകല്‍ 11 മുതലാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ സുധാകരനെ ചോദ്യം ചെയ്യുക.

Advertisements

തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസണ്‍ മാവുങ്കലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വര്‍ഷങ്ങളായി നിരന്തരബന്ധം പുലര്‍ത്തിയതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി സൂചനയുണ്ട്. സുധാകരന്റെ അറസ്റ്റിലേക്കുവരെ നയിക്കുന്ന തെളിവുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംപി ആകുന്നതിനു മുമ്പ് 2018ലും 2019ല്‍ എംപിയായശേഷവും സുധാകരൻ മോൻസണുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും ഫോണ്‍വിളി വിവരങ്ങളും അന്വേഷകസംഘം കണ്ടെത്തിയിരുന്നു. മോൻസണ്‍ അറസ്റ്റിലായ 2021 വരെയും സുധാകരൻ അടുത്തബന്ധം തുടര്‍ന്നിരുന്നു. മോൻസണിന്റെ ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നടക്കമാണ് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്. 2018ല്‍ മോൻസണ്‍ മാവുങ്കലിന്റെ വീട്ടില്‍ താമസിച്ചപ്പോഴുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

2019ല്‍ സുധാകരൻ എംപിയായശേഷവും മോൻസണിന്റെ വീട്ടില്‍ വന്നതിന്റെ ചിത്രങ്ങളും ലഭിച്ചതായാണ് സൂചന. ചില പൊതു പരിപാടികളില്‍ പങ്കെടുക്കാൻ എത്തിയ സമയത്താണ് സുധാകരൻ മോൻസണിനെ സന്ദര്‍ശിച്ചത്. ഈ പരിപാടികളുടെ തീയതിയും വിവരങ്ങളും അന്വേഷകസംഘം ശേഖരിച്ചു. മറ്റൊരു പരാതിക്കാരനായ തൃശൂര്‍ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Hot Topics

Related Articles