തകർന്ന മൂലേടം മേൽപ്പാലത്തിൽ വീണ്ടും അപകടം : പാലത്തിലെ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ് വീട്ടമ്മയ്ക്ക് പരിക്ക് : പ്രതിഷേധവുമായി നാട്ടുകാർ

കോട്ടയം : തകർന്ന് തരിപ്പണമായി കിടക്കുന്ന മൂലേടം മേൽപ്പാലത്തിൽ അപകടം. മേൽപ്പാലത്തിലെ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ് വീട്ടമ്മയ്ക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ദിവാൻ കവല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്കൂട്ടർ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകടത്തിൽ വീട്ടമ്മയുടെ കൈയ്ക്ക് പരിക്കേറ്റു. മേൽപ്പാലത്തിലെ കുഴി മൂലം വൻ ദുരിതം ആണ് നാട്ടുകാർ അനുഭവിക്കുന്നത്. നിരവധി തവണ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട് എങ്കിലും പാലം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ തയ്യാറായിട്ടില്ല.

Advertisements

Hot Topics

Related Articles